ADVERTISEMENT

ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ബാംഗ്ലൂർ ഹൈ’ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ശ്രദ്ധേയമാകുന്നു. കോൺഫിഡന്‍റ് ഗ്രൂപ്പ് എം.ഡി. സി. ജെ. റോയ് ആണ് നിർമാണം.

‘സേ നോ ടു ഡ്രഗ്സ്’ എന്ന ശക്തമായ സന്ദേശം നൽകുന്ന ചിത്രമാണ് ഇത്. അനൂപ് മേനോൻ, ഐശ്വര്യ മേനോൻ, റിയ റോയ്, ഷാൻവി ശ്രീവാസ്തവ, അശ്വിനി റെഡ്ഡി, ബാബുരാജ്, അശ്വിൻ ജോസ്, പ്രശാന്ത് അലക്സാണ്ടർ, റിനോഷ് ജോർജ്, വിനീത് തട്ടിൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ADVERTISEMENT

രചന: ആശിഷ് രജനി ഉണ്ണികൃഷ്ണൻ, ഫോട്ടോഗ്രാഫി ഡയറക്ടർ: മനോജ് കുമാർ ഖട്ടോയ്, എഡിറ്റർ: നിധിൻ രാജ് അരോൾ, സംഗീതം: സാം സിഎസ്, ലൈൻ പ്രൊഡക്ഷൻ: ട്രെൻഡ്‌സ് ആഡ്ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബു എം.

ADVERTISEMENT
ADVERTISEMENT