ADVERTISEMENT

‘മലൈക്കോട്ടൈ വാലിബൻ’ സിനിമയിലെ മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ‘നവരസ’ വിഡിയോയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

മലയാളത്തിന്റെ മോഹൻലാൽ എന്ന കുറിപ്പോടെയാണ് ലിജോ വിഡിയോ പോസ്റ്റ് ചെയ്തത്. നവരസങ്ങൾ, ഒരാത്മാവിന്റെ ഒൻപതു മുഖങ്ങൾ എന്നാണ് വിഡിയോയ്ക്ക് ലിജോ നൽകിയിരിക്കുന്ന സബ് ടൈറ്റിൽ. വീരം, രൗദ്രം കരുണം, ശൃംഗാരം, ഹാസ്യം, ഭയാനകം, ബീഭൽസം, അദ്ഭുതം, ശാന്തം എന്നീ രസങ്ങളിൽ , ‘മലൈക്കോട്ടൈ വാലിബനി’ൽ മോഹൻലാൽ പകർന്നാടിയതാണ് വിഡിയോയുടെ ഉള്ളടക്കം. വിഡിയോ ഇതിനോടകം വൈറൽ ആണ്.

ADVERTISEMENT

വാലിബൻ എന്ന മല്ലനായി മോഹൻലാൽ തകർത്താടിയ സിനിമയാണ് ‘മലൈക്കോട്ടൈ വാലിബൻ’. പി.എസ്.റഫീഖിന്റെ തിരക്കഥയിൽ ലിജോ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.

ADVERTISEMENT
ADVERTISEMENT