മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ സിനിമയുടെ ലൊക്കേഷൻ ചിരിനിമിഷങ്ങൾ കോർത്തിണക്കിയ വിഡിയോ വൈറൽ. ഷൂട്ടിങ് സമയത്തെ ചിരിനിറഞ്ഞ നിമിഷങ്ങളാണ് വിഡിയോയിലുളളത്. ‘ലാഫ്സ് ഓൺ സെറ്റ്’ എന്നാണ് വിഡിയോയ്ക്കു നൽകിയിരിക്കുന്ന പേര്.
മോഹൻലാലിനൊപ്പം മാളവിക മേനോൻ, സംഗീത് പ്രതാപ്, ജനാർദനൻ, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സംവിധായകൻ സത്യൻ അന്തിക്കാട്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരെയും വിഡിയോയിൽ കാണാം.
അഖിൽ സത്യന്റേതാണ് ചിത്രത്തിന്റെ കഥ. ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിങും നിർവ്വഹിക്കുന്നു.