അൽപ്പം വൈകിയെങ്കിലും ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ച്, കുറിപ്പുമായി നടി അഹാന കൃഷ്ണ. സഹോദരി ദിയ കൃഷ്ണയുടെ മകൻ ഓമിയോടുത്തുള്ള അഹാനയുടെ ചിത്രമാണ് കൂട്ടത്തിൽ ആരാധകരുടെ മനം കവർന്നത്.
‘അൽപ്പം വൈകിയെങ്കിലും മനോഹരമായിരുന്നു. പലർക്കും സുഖമില്ലാതിരുന്നത് കാരണം തിരുവോണ ദിവസം ഞങ്ങൾക്ക് ഓണം ആഘോഷിക്കാൻ കഴിഞ്ഞില്ല. അതിനാൽ ഒരാഴ്ച കഴിഞ്ഞ്, ഞങ്ങളിതാ ഓണക്കോടിയണിഞ്ഞ്, സദ്യയും കളികളും പ്രിയപ്പെട്ടവരുമായി ഒത്തുചേർന്നിരിക്കുന്നു. ഇങ്ങനെയൊരു ഓണം കൂടി കിട്ടിയതിൽ സന്തോഷം. ഓമിയുടെ അപ്പൂപ്പൻ ഇപ്പോഴും പൂർണ്ണമായും സുഖം പ്രാപിച്ചിട്ടില്ല. അതിനാൽ അദ്ദേഹത്തിന് ഓണാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ അച്ഛനോടൊപ്പം ഒരാഘോഷം ഉടനെ ഉണ്ടാകും. ഞാൻ ആഗ്രഹിച്ചതുപോലെ തന്നെ വളരെ ലളിതവും മനോഹരവുമായി അലങ്കരിച്ച ഈ സ്ഥലം എനിക്ക് ഒരുപാട് ഇഷ്ടമായി’.–അഹാന കൃഷ്ണ കുറിച്ചു.
രണ്ടു ദിവസത്തിന് മുൻപാണ് ദിയ കൃഷ്ണയും ഭർത്താവ് അശ്വിനും ആദ്യമായി മകന്റെ മുഖം വെളിപ്പെടുത്തി ചിത്രങ്ങൾ പങ്കുവച്ചത്. അഹാന വീട്ടിലുണ്ടെങ്കിൽ ദിയയ്ക്ക് പോലും മകനെ കിട്ടാറില്ല എന്നാണ് എല്ലാവരും പറയുന്നത്. അഹാന ഓമിയെ സ്വന്തം മകനെപ്പോലെയാണ് സ്നേഹിക്കുന്നത്. ഓമിയുമൊത്തുള്ള രസകരമായ നിമിഷങ്ങൾ ‘ഓമി അഹാന’ എന്ന ഹാഷ്ടാഗിലാണ് അഹാന പങ്കുവയ്ക്കുന്നത്.