ADVERTISEMENT

തമിഴകത്തെ മാത്രമല്ല, മലയാളികൾക്കും വലിയ ഞെട്ടൽ നൽകുന്നതായിരുന്നു നടൻ റോബോ ശങ്കറിന്റെ വിയോഗ വാർത്ത. മാരി, വിശ്വാസം തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളക്കരയ്ക്കും സുപരിചിതനാണ് അദ്ദേഹം. . കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു. രണ്ട് വർഷം മുൻപ് മഞ്ഞപിത്തം ബാധിച്ച് അത്യാഹിത നിലയിലായിരുന്നു താരം.

ഇപ്പോഴിതാ റോബോ ശങ്കറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുന്ന ധനുഷിന്റെയും ശിവകാർത്തികേയന്റെയും വിഡിയോയാണ് പ്രേക്ഷകരെ കണ്ണീരിലാഴ്ത്തുന്നത്. റോബോ ശങ്കറിന്റെ ഭാര്യയായ പ്രിയങ്കയെയും മകളായ ഇന്ദ്രജെയും ആശ്വസിപ്പിക്കാനാകാതെ നിസഹായരായി നിൽക്കുന്ന താരങ്ങളെ വിഡിയോയിൽ കാണാം.

ADVERTISEMENT

വിജയ്– അറ്റ്ലി ചിത്രമായ ‘ബിഗിലി’ലൂടെ ശ്രദ്ധേയയായ താരമാണ് റോബോ ശങ്കറിന്റെ മകള്‍ ഇന്ദ്രജ. സിനിമയിൽ, പാണ്ടിയമ്മ എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്.

ടെലിവിഷനിലൂടെയും മിമിക്രിയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ് റോബോ ശങ്കർ. ആദ്യ കാലങ്ങളിൽ ഗ്രാമങ്ങളിലും ടെലിവിഷനിലും റോബട്ട് വേഷത്തിൽ നൃത്തങ്ങൾ അവതരിപ്പിച്ചതിന് ശേഷമാണ് അദ്ദേഹം റോബോ എന്ന പേര് നേടിയത്.

ADVERTISEMENT

1997 മുതൽ ശങ്കർ സിനിമകളിൽ അഭിനയിച്ചുവരുന്നു. രജനികാന്തിന്റെ 'പടയപ്പ' ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിൽ ജൂനിയർ ആർടിസ്റ്റ് ആയിരുന്നു, പിന്നീട് സഹനടനായി അഭിനയിച്ചു. വിജയ് സേതുപതിയുടെ 'ഇദർക്കു താനെ ആസൈപട്ടൈ ബാലകുമാര' എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്.

robo-5

'വായ് മൂടി പേസവും', 'മാരി', 'വേലൈനു വന്ധുട്ട വെള്ളക്കാരൻ', 'കടവുൾ ഇരുകാൻ കുമാരു', 'സി 3', 'പാ പാണ്ടി', 'വേലൈക്കാരൻ', 'വിശ്വാസം', 'ഇരുമ്പു തിരൈ', 'സിംഗപ്പൂർ സലോം' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളിൽ ചിലതാണ്.

ADVERTISEMENT