‘അങ്കമാലി ഡയറീസ്’ലെ ലിച്ചി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നായികയാണ് അന്ന രേഷ്മ രാജൻ. തുടർന്ന് മധുരരാജ, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളില്‍ അന്ന എത്തി.
ഇപ്പോഴിതാ, അന്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ച. Blur picture reveal lots of secrets of life എന്ന കുറിപ്പോടെയാണ് മറ്റൊരാൾക്കൊപ്പമുള്ള ചിത്രങ്ങൾ അന്ന പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനകം വൈറലാണ്. ലിച്ചിക്കൊപ്പമുള്ളത് ആരാണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.