ADVERTISEMENT

മാതൃദിനത്തിൽ അമ്മ സുൽഫത്തിന്റെ ചിത്രം പങ്കുവച്ച് മനോഹരമായ കുറിപ്പുമായി നടൻ ദുൽഖർ സൽമാൻ.

നിസ്വാർത്ഥമായ സ്നേഹത്തിന്റെ നിർവചനമാണ് ഉമ്മച്ചിയെന്ന് ദുൽഖർ. സൗന്ദര്യത്തിന്റെയും ആകർഷകത്വത്തിന്റെയും ആള്‍രൂപം, ഞങ്ങളെയെല്ലാം നിർവചിക്കുന്നയാൾ, ഞങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നയാൾ... എന്റെ സുന്ദരി ഉമ്മിച്ചീ, മാതൃദിനാശംസകൾ എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.

ADVERTISEMENT

ഏറ്റവും മഹത്തായ സ്നേഹം, സുലുക്കുട്ടി തുടങ്ങിയ ഹാഷ് ടാഗോടെയാണ് ദുൽഖർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ മകനായി ജനിക്കാനായത് അനുഗ്രഹമായി കരുതുന്നു എന്നും ദുൽഖർ.

കഴിഞ്ഞ ദിവസമായിരുന്നു സുൽഫത്തിന്റെയും മമ്മൂട്ടിയുടെയും വിവാഹ വാർഷികം. ദുൽഖറും സുറുമിയുമാണ് ദമ്പതികളുടെ മക്കൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT