Monday 13 May 2019 04:59 PM IST : By സ്വന്തം ലേഖകൻ

പോൺ സ്റ്റാർ എന്നത് ‘പാപ’മല്ല, അതിൽ യാതൊരു ‘പാപക്കറ’യും ഇല്ല! വൈറലായി ഒരു കുറിപ്പ്

sunny-new

ബോളിവുഡ് താരം സണ്ണി ലിയോണിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വേറിട്ട ഫെയ്സ്ബുക്ക് പോസ്റ്റ്.

തെറ്റായ ഭൂതകാലത്തില്‍ നിന്നു മാറി നടന്ന സ്ത്രീ, അശ്ലീലചിത്ര നായിക എന്ന പാപക്കറ കഴുകികളഞ്ഞ് മുഖ്യധാരാ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയ പ്രിയപ്പെട്ടവൾ എന്നിങ്ങനെയുള്ള വിശേഷണങ്ങളെ വിമർശിക്കുന്നതാണ് ഡോക്ടര്‍ ബെബെറ്റോ തിമോത്തിയുടെ കുറിപ്പ്. ഇന്ത്യ വിട്ടാല്‍, പോണ്‍ ഇന്‍ഡസ്ട്രി പ്രത്യേക അവാര്‍ഡ് നിശയും ഉയര്‍ന്ന സാലറിയുമൊക്കെയുള്ള മേഖലയാണെന്നും അവിടെ സ്വന്തം ഇഷ്ടപ്രകാരം ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അതിലൊരു പാപക്കറയും ഇല്ല എന്നും കുറിപ്പിൽ പറയുന്നു.‘ഒരു പോൺ സ്റ്റാറാവുക എന്നത് ‘പാപമാണ്’ എന്ന മട്ടിലുള്ള വാദങ്ങളിലൊന്നും ഒരു യോജിപ്പുമില്ല. അവരൊരു സൂപ്പര്‍ സ്റ്റാറാണ് എന്നും കുറിപ്പ് വ്യക്തമാക്കുന്നു.

sunny-2

പോസ്റ്റ് വായിക്കാം:

സണ്ണി ലിയോണിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് കൊണ്ട് എഴുതുന്ന പോസ്റ്റിലൊക്കെ ഒരു പ്രത്യേക ഭാഗം ഹൈ ലൈറ്റ് ചെയ്യുന്നതായി കണ്ടിട്ടുണ്ട്.
‘തന്റെ തെറ്റായ ഭൂതകാലത്തിൽ’ നിന്ന് മാറി നടന്ന സ്ത്രീ, അശ്ലീല ചിത്ര നായിക എന്ന പാപക്കറ കഴുകികളഞ്ഞ് മെയിൻസ്ട്രീം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയ പ്രിയപ്പെട്ടവൾ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ. കുഞ്ഞിനെ അഡോപ്റ്റ് ചെയ്ത വിഷയങ്ങൾ ഉൾപ്പെടെ ‘ഭൂതകാലത്തിന്റെ പാപക്കറകളെ’ മായ്ച്ച് കളയുന്നു എന്നൊക്കെയാണ് എഴുതി വിടുന്നത്.
എന്റെ പൊന്ന് ചങ്ങായിമാരെ എന്തോന്ന് ‘പാപക്കറ’.
പോൺ ഇൻഡസ്റ്റ്രി എന്ന് പറയുന്നത് ഇന്ത്യ വിട്ടാൽ ഒരു ഫുള്ളി ഫ്ലെഡ്ജ്ഡ് ഇൻഡസ്റ്റ്രിയാണ്…പ്രത്യേക അവാർഡ് നിശയും, ഉയർന്ന സാലറിയുമൊക്കെയുള്ള ഒരു മേഖല. അവിടെ അവരുടെ സമ്മതപ്രകാരം അവർ ജോലി ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഒരു സോ കോൾഡ് ‘പാപക്കറയും’ ഇല്ല. മാക്സിമിന്റെ പോൺ സ്റ്റാർസ്സിൽ ടോപ് ലിസ്റ്റിൽ വന്ന,പെന്റ് ഹൗസിന്റെ പെറ്റ് ഓഫ് ദി മന്ത് ആയ മുൻ പോൺസ്റ്റാർ (2013 ഇന് ശേഷം അഡൾട്ട് ഫിലിം ചെയ്തിട്ടില്ലെന്നാണറിവ് ) സണ്ണി ലിയോണും നിലവിലെ ഫീച്ചർ ഫിലിം സ്റ്റാർ സണ്ണി ലിയോണും എന്നെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണ്…തൊഴിൽ മേഖലയിൽ അവർ നേരിടേണ്ടി വന്ന അബ്യൂസിനെ പറ്റിയാണ് പറഞ്ഞതെങ്കിൽ ഓകെ. അല്ലാത്തപക്ഷം ഒരു പോൺ സ്റ്റാറാവുക എന്നത് ‘പാപമാണ്’ എന്ന മട്ടിലുള്ള വാദങ്ങളിലൊന്നും ഒരു യോജിപ്പുമില്ല. She is a superstar and I love her for what she is
Happy birthday Sunny Leone