ADVERTISEMENT

മമ്മൂട്ടി നായകനായി തിയറ്ററില്‍ വിജയപ്രദർശനം തുടരുന്ന ഷൈലോക്ക് അടുത്ത മാസം 23ന് ഓൺലൈനിലൂടെ റിലീസ് ചെയ്യുമെന്ന ട്വീറ്റിനെതിരെ ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ്. ഫെയ്സ്ബുക്കിലൂടെയാണ് ജോബിയുടെ പ്രതികരണം.

‘സ്നേഹിതരെ, വരില്ല എന്ന് ഞാൻ പറയില്ല, എന്നാൽ feb 23 ന് തലേം കുത്തിനിന്നാലും വരില്ല, പിന്നെന്തിനാണ്? അര്‍ക്കു വേണ്ടി? ദൈവമേ ഇ കുഞ്ഞാടിനെ കാത്തോണേ... സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു, വാളെടുക്കുന്നവൻ വാളാലെ...’ എന്നാണ് ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതം ജോബി കുറിച്ചത്.

ADVERTISEMENT

തമിഴിലെ ട്രേഡ് അനലിസ്റ്റ് ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഷൈലോക്ക് അടുത്ത മാസം 23ന് ഓൺലൈനിലൂടെ റിലീസ് ആകുമെന്ന വാർത്ത ട്വീറ്റ് ചെയ്തത്.



ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT