ADVERTISEMENT

ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മോഹൻലാൽ നായകനാകുന്ന ‘എലോൺ’ ചിത്രീകരണം പൂർത്തിയാക്കിയാണ് ഷാജി ‘കടുവ’ പുനരാരംഭിച്ചത്.

ADVERTISEMENT

‘കടുവയുടെ രണ്ടാം ഷെഡ്യൂളിന് ഇന്ന് തുടക്കം കുറിച്ചു. ഇനി 70 ദിവസം കടുവയുടെ കൂടെ സഞ്ചാരം. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമായിരുന്നതിനാൽ തന്നെ അതിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിങ്ങൾ ഏവരുടെയും പ്രാർത്ഥനയും സഹകരണവും എന്നത്തേയും പോലെ പ്രതീക്ഷിക്കുന്നു’.– ഷാജി കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്നു നിർമിക്കുന്ന കടുവയുടെ തിരക്കഥ ജിനു വി. എബ്രഹാം ആണ്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജം. ജേക്സ് ബിജോയ് സംഗീതം.

ADVERTISEMENT





ADVERTISEMENT



ADVERTISEMENT