ADVERTISEMENT

ലോകമെങ്ങും ആരാധകരുള്ള പാട്ടുസംഘമാണ് ജൊനാസ് സഹോദരൻമാർ. അവരിലൊരാളാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയുടെ ഭർത്താവ് നിക് ജൊനാസ്. പ്രിയങ്കയുമായുള്ള പ്രണയത്തോടെയും വിവാഹത്തോടെയും ഇന്ത്യൻ മാധ്യമങ്ങളിലും വാർത്താതാരമായ നിക് തന്റെ കൗമാരകാലത്തെക്കുറിച്ച് ഒരഭിമുഖത്തിൽ തുറന്നു സംസാരിച്ചിരിക്കുകയാണിപ്പോൾ.

‘‘അക്കാലത്ത് പ്യൂരിറ്റി റിങ് ധരിച്ചാണ് ഞങ്ങൾ നടന്നിരുന്നത്. അത് കരിയറില്‍ ഏറ്റവും ശോഭിച്ച കാലമായിരുന്നു. പ്രണയമൊക്കെ തോന്നിയിരുന്നുവെങ്കിലും ലൈംഗികതയുടെ പ്രാധാന്യം എന്താണെന്നൊന്നും ആ ചെറുപ്രായത്തിൽ അറിഞ്ഞിരുന്നില്ല. പാശ്ചാത്യ സംസ്കാരമനുസരിച്ച് പതിനാറ് വയസ്സു മുതലൊക്കെ പ്രണയത്തോടൊപ്പം മിക്കവരും ലൈംഗികതയും ആസ്വദിച്ചു തുടങ്ങും. എന്നാല്‍, ഞങ്ങൾ മൂന്നു പേരും അങ്ങനെയായിരുന്നില്ല. പ്യൂരിറ്റി റിങ് ധരിച്ചു നടന്നിരുന്ന ഞങ്ങളെ പലരും പരിഹസിച്ചിരുന്നു. പതിനാറാം വയസ്സിൽ അത്തരത്തിലുള്ള വികാരങ്ങളൊക്കെ തോന്നുമോ എന്ന് എനിക്കിപ്പോഴും അറിയില്ല. അക്കാലത്ത് അത്തരം താൽപര്യം തോന്നാത്തതിനെ പരിഹസിക്കാനെന്തിരിക്കുന്നു എന്ന് ഇപ്പോഴും എനിക്കു മനസ്സിലായിട്ടില്ല’’.– നിക് പറയുന്നു.

ADVERTISEMENT

ചാരിത്ര്യത്തിന്റെ പ്രാധാന്യം ഉയർത്തിപിടിക്കുന്നതിനായി, ‘പ്യൂരിറ്റി റിങ്’ ധരിക്കുക എന്നത് അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിനിടയിൽ പ്രചാരത്തിലുണ്ടായിരുന്ന രീതിയാണെന്നും വളർന്നപ്പോഴാണ് പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും കൂടുതലറിഞ്ഞതെന്നും നിക് വ്യക്തമാക്കുന്നു.

 

ADVERTISEMENT
ADVERTISEMENT