മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. ഇവരുടെ മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്.
മുപ്പതാം വിവാഹ വാർഷികത്തിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും ഇപ്പോൾ. 1994 ഡിസംബർ 12നായിരുന്നു സിന്ധുകൃഷ്ണയുടെയും കൃഷ്ണകുമാറിന്റെയും വിവാഹം. വിവാഹ വാർഷികത്തോടനുബന്ധിച്ച് സിന്ധു പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറൽ ആണ്. ഇക്കൂട്ടത്തിൽ വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളിലൊന്ന് ആരാധകർ ഏറ്റെടുത്തു.
നിരവധിയാളുകളാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.