Saturday 22 February 2020 10:52 AM IST : By സ്വന്തം ലേഖകൻ

‘പുരുഷു എന്നെ അനുഗ്രഹിക്കണം’! തകർപ്പൻ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ടൊവീനോ

tovino-new

ജിമ്മിൽ നിന്നുള്ള തന്റെ തകർപ്പൻ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ടൊവീനോ തോമസ്. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ചിത്രത്തിനു വേണ്ടിയാണ് താരം ശരീരം ഒരുക്കുന്നത്.

ഇതിൽ ഒരു ചിത്രം, ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന രസികൻ കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ടൊവീനോ ഒരു നാടന്‍ സൂപ്പര്‍ ഹീറോ ആയാണ് പ്രത്യക്ഷപ്പെടുന്നത്. ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.