അനിയത്തി റീനു ടോമിയുടെ ഇളയ മകൾ കുട്ടിമണിക്കൊപ്പമുള്ള തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി.
Njangada kuttimani എന്ന കുറിപ്പോടെയാണ് കുടുംബത്തിലെ പുതിയ അതിഥിക്കൊപ്പമുള്ള ചിത്രം റിമി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അടുത്തയിടെയാണ് റീനുവിന് ഒരു കുഞ്ഞുകൂടി പിറന്നത്. ഈ സന്തോഷം റിമിയുടെയും റീനുവിന്റെയും സഹോദരൻ റിങ്കുവിന്റെ ഭാര്യയും നടിയുമായ മുക്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.