മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് നടി മുക്തയുടെയും റിങ്കു ടോമിയുടെയും മകൾ കൺമണി എന്ന കിയാര. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ കിയാരക്കുട്ടി ഇപ്പോൾ സിനിമയിലേക്കും എത്തിയിരിക്കുകയാണ്. എം. പത്‍മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പത്താം വളവ്’ ൽ ആണ് കിയാരക്കുട്ടി ആദ്യമായി അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ, കൺമണി ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച്, സന്തോഷം കുറിച്ചിരിക്കുകയാണ് മുക്ത.
ഒരു യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ‘പത്താം വളവി’ന്റെ തിരക്കഥ. അതിഥി രവിയും സ്വാസികയുമാണ് നായികമാർ. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അജ്‍മൽ അമീർ, സുധീർ കരമന, സോഹൻ സീനുലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവർ അഭിനയിക്കുന്നു. അഭിലാഷ് പിള്ള ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.