നടി പ്രയാഗ മാർട്ടിന്റെ പുത്തൻ മേക്കോവറും ഹെയർ കളറുമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ. പുതിയ ലുക്കിൽ മുംബൈയിലെ റോഡിലൂടെ നടന്നു പോകുന്ന തന്റെ ചിത്രങ്ങൾ പ്രയാഗ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് വളരെയെളുപ്പം ശ്രദ്ധേയമായി. എന്നാൽ, മേക്കോവർ എന്ന നിലയിൽ ചെയ്തതല്ല ഇതെന്നും സിനിമയിൽ നിന്നും കുറച്ചുകാലം മാറി നിൽക്കുന്നതിന്റെ ഭാഗമാണിതെന്നും താരം.
‘മേക്കോവര്‍ നടത്തണം എന്നേ ഉദ്ദേശിച്ചില്ല. മുടി കളര്‍ ചെയ്യാന്‍ പോയപ്പോള്‍ സംഭവിച്ചതാണ്. ഞാന്‍ ഉദ്ദേശിച്ച കളര്‍ ഇതായിരുന്നില്ല. മുടിവെട്ടി എങ്കില്‍ കളറും ചെയ്‌തേക്കാം എന്ന് കരുതി. അതൊരു അബദ്ധം പറ്റിയതാണ്. മനഃപൂർവം ലുക്ക് മാറ്റിയത് അല്ല’.– സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പ്രസ്മീറ്റിനിടയിൽ പ്രയാഗ പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡര്‍ ആണ് പ്രയാഗ.