ഭർത്താവിനൊപ്പമുള്ള തന്റെ മനോഹരമായ ഒരു വിഡിയോ പങ്കുവച്ച് നടി ഭാവന. ക്രിസ്മസ് ആശംസകൾ കുറിച്ചാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസംബര്‍ വൈബ് എന്ന് കുറിപ്പോടെ ഭാവന തന്റെ മറ്റു ചില ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കൂടുതലും സെല്‍ഫി ചിത്രങ്ങളാണ്.
നിലവില്‍ കന്നടയിലും തമിഴിലും ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ് ഭാവന. ദ ഡോര്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടങ് പൂര്‍ത്തിയായി. പിങ്ക് നോട്ട്, ഉത്തരകാണ്ഡ എന്നീ കന്നട സിമകളാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.