പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘റോന്ത്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ഫെസ്റ്റിവൽ സിനിമാസ്, ജംഗ്ലീ പിക്ചേഴ്സിന്റെ സഹകരണത്തോടെ നിർമ്മിച്ച ചിത്രത്തിൽ ദിലീഷ് പോത്തനും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രവും പോലീസ് സ്റ്റോറിയാണ്.
ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിന്റെ വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിർമ്മാതാവ്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയായിരുന്നു പ്രധാന ലോക്കേഷൻ. മനേഷ് മാധവൻ ഛായാഗ്രഹണം. സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, ലക്ഷ്മി മേനോൻ, നന്ദൂട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.
അനിൽ ജോൺസൺ സംഗീത സംവിധാനം. ഗാനരചന അൻവർ അലി. എഡിറ്റർ - പ്രവീൺ മംഗലത്ത്.