ADVERTISEMENT

ദീപു കരുണാകരൻ സംവിധാനം ചെയ്ത ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ സിനിമയുടെ പ്രമോഷന് നടി അനശ്വര രാജൻ സഹകരിക്കുന്നില്ലെന്ന സംവിധായകന്റെ ആരോപണവും അതിന് അനശ്വര നൽകിയ മറുപടിയും ചർച്ചയായിരുന്നു. പിന്നീട് ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

ഇപ്പോഴിതാ, ഈ സംഭവത്തെ ഓർമിപ്പിച്ച് രസകരമായ ഒരു പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അനശ്വരയുടെ പുതിയ സിനിമ ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ളുടെ അണിയറ പ്രവർത്തകർ.

ADVERTISEMENT

‘‘നാളെ രാവിലെ 11 മണിക്ക് ഫസ്റ്റ്ലുക്ക് പോസ്റ്റർ, അനശ്വര രാജൻ ഷെയർ ചെയ്യുമെന്ന പ്രതീക്ഷയോടെ ടീം വ്യസനസമേതം ബന്ധുമിത്രാദികൾ’’ ഇതാണ് പോസ്റ്ററിലുള്ളത്.

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്.വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ADVERTISEMENT

വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതംഅങ്കിത് മേനോന്‍.

 

ADVERTISEMENT
ADVERTISEMENT