മകളോടൊപ്പമുള്ള മനോഹരമായ ഇൻസ്റ്റഗ്രാം വിഡിയോ പങ്കുവച്ച് നടൻ മനോജ് കെ.ജയൻ. ‘എന്തൊരു ചേലാണ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് അച്ഛനും മകളും ഒരുമിച്ചെത്തുന്നത്. ‘കുഞ്ഞാറ്റ എനിക്കെന്നും എന്റെ കുരുന്നാറ്റ’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്.
പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകളാണ് കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി.