ADVERTISEMENT

ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്‌ലർ’ ന്റെ ട്രെയിലർ എത്തി.

ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അർജുൻ ടി സത്യൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ADVERTISEMENT

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ, ഛായാഗ്രാഹണം – പ്രദീപ് നായർ, എഡിറ്റർ – സോബിൻ കെ. സോമൻ, ടീസർ കട്ട് – സോനു ആർ, സംഗീതവും പശ്ചാത്തല സംഗീതവും പി.എസ്‌. ജയഹരി. ചിത്രം മേയ് 23 ന് തിയറ്ററുകളിൽ എത്തും.

ADVERTISEMENT
ADVERTISEMENT