സീരിയൽ ചിത്രീകരണത്തിനിടെ നടി ശ്രീയ രമേഷിന്റെ സാരിയിൽ തീ പടർന്നു.
ശ്രീയയുടെ സാരിയുടെ തുമ്പത്ത് തീ പടരുന്നതും സാരി ഊരിമാറ്റി പേടിച്ച് നിലവിളിക്കുന്നതും കാണാം. സഹപ്രവർത്തകർ അന്തംവിട്ടു നോക്കിനിൽക്കെ മറ്റൊരു സഹതാരം ഒരു കാർപ്പറ്റ് കൊണ്ട് തീ അണയ്ക്കുകയായിരുന്നു. തെലുങ്ക് സീരിയലിൽ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്ക്ക് പിന്നിൽ’ എന്നാണ് വിഡിയോയ്‌ക്കൊപ്പം ശ്രീയ രമേഷ് കുറിച്ചത്. തീ അപകടം, തെലുങ്ക് സീരിയൽ എന്നീ ഹാഷ്ടാഗുകളോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.