ADVERTISEMENT

തന്റെ ഏറ്റവും പുതിയ സെൽഫി ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചത് ശ്രദ്ധേയമാകുന്നു.

‘എഐ കണ്ടന്റുകൾ നിറയുന്ന ആദ്യത്തെ ഓണം ആയിരിക്കും ഇത്തവണ...അമേരിക്കൻ പ്രസിഡന്റ് ട്രമ്പും ഫുട്ബോൾ താരം റൊണാൾഡോയും ഉൾപ്പടെ പലരും നമുക്ക് ആശംസകൾ നേരും...അന്യഗ്രഹ ജീവികൾ പോലും വടം വലിക്കും....പുലികളിക്കും... പൂ പറിക്കാൻ പോകുന്ന കുരുന്നുകളായി മമ്മുക്കയുടെയും ലാലേട്ടന്റെയും ബാല്യം നാം കാണും...കാഴ്ചകളുടെ ഒരാഴ്ച തന്നെ കടന്നു പോകും...ആ സമയം മുതൽ എ ഐ കാഴ്ചകൾക്ക് വില കൂടും... പിന്നെ ഇതിനും അപ്പുറമുള്ള ഓണം ആകുമ്പോഴേക്കും കാണുന്നതിലെ സത്യവും മിഥ്യയും തിരിച്ചറിയാൻ നമുക്ക് പറ്റാതെയാകും....അപ്പോൾ
സത്യത്തിനു സത്യമായും വില കൂടും...മരച്ചോട്ടിൽ ഇരുന്നപ്പോൾ ആണല്ലോ...ന്യൂട്ടനും...ബുദ്ധനും...’’ എന്നാണ് മരച്ചോട്ടിലിരുന്നുള്ള സെല്‍ഫി പങ്കിട്ട് പിഷാരടിയുടെ പോസ്റ്റ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT