നടന്‍ ജി.കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും കുഞ്ഞ് ജനിച്ചു. ‘അവസാനം ഞങ്ങളുടെ കണ്‍മണിയെത്തി’ എന്ന കുറിപ്പോടെ കുഞ്ഞിക്കാലുകളുടെ ചിത്രം ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പ്രസവ മുറിയിൽ നിന്നുള്ള ഹൃദ്യമായ നിമിഷങ്ങളുടെ വിഡിയോ ദിയ തന്റെ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത് വൈറലാണ്.
‘വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി’ എന്നാണ് കൃഷ്ണകുമാർ കുറിച്ചത്.
ഗർഭിണിയായതുമുതലുള്ള വിശേഷങ്ങളെല്ലാം ദിയ യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. നേരത്തെ ആശുപത്രിയിലേക്ക് പോകുന്ന വിഡിയോ ദിയ പോസ്റ്റ് ചെയ്തിരുന്നു.