ADVERTISEMENT

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ ദാസ് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സുധിയുടെ ആദ്യഭാര്യയിലെ മകനാണ് കിച്ചുവെങ്കിലും സുധി പിന്നീടു വിവാഹം കഴിച്ച രേണു കിച്ചുവിനെ സ്വന്തം മോനെപ്പോലെയാണ് വളർത്തിയത്. സുധിക്കും രേണുവിനും ഒരു മകൻ കൂടിയുണ്ട്.

ഇപ്പോഴിതാ, അനിയനെ തോളിലേറ്റി നിൽക്കുന്ന തന്റെ ചില മനോഹര ചിത്രങ്ങൾ കിച്ചു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. ചിത്രത്തിൽ കിച്ചുവിന്റെ ചിരി സുധിയുടേതു തന്നെയെന്നാണ് ആരാധകർ പറയുന്നത്. ‘പെട്ടെന്ന് കണ്ടപ്പോൾ സുധി തന്നെ’, ‘ശെരിക്കും അച്ഛന്റെ ഛായ വരുന്നുണ്ട്’, ‘സുധി ചേട്ടൻ എവിടെപ്പോയി ആരും ചോദിക്കണ്ട അതു കിച്ചു തന്നെയാണ്’ എന്നിങ്ങനെയാണ് ഫോട്ടോസിനു ലഭിക്കുന്ന കമന്റുകൾ‌. ‘അമ്മയുടെ പൊന്നു മക്കൾ’ എന്നാണ് രേണു കുറിച്ചിരിക്കുന്നത്.

ADVERTISEMENT

ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് കിച്ചു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ കിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

ADVERTISEMENT
ADVERTISEMENT