മലയാള സിനിമയിലെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് ശാന്തി കൃഷ്ണ. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ ജനപ്രീതി നേടിയ മധ്യവർത്തി സിനിമകളിലെ അഭിനയ പ്രാധാന്യമുള്ള നായികാവേഷങ്ങൾ ശാന്തിയെ താരമാക്കി. വലിയ നായകൻമാർക്കൊപ്പം കമേഴ്സ്യൽ സിനിമകളിലും ശാന്തി തിളങ്ങി.
ഇടക്കാലത്ത് കുടുംബജീവിതത്തിന്റെ തിരക്കുകളുമായി സിനിമ വിട്ട ശാന്തി ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായാണ് തിരികെയെത്തിയത്. തുടർന്ന് അമ്മ വേഷങ്ങളിലേക്കും ക്യാരക്ടർ റോളുകളിലേക്കും ചുവടുമാറിയ താരം ജീവിതത്തിലെ ഒരു വലിയ സന്തോഷത്തിലാണിപ്പോൾ. ആഗ്രഹിച്ചതു പോലെ കൊച്ചിയിൽ ഒരു പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് ശാന്തി. ഗൃഹപ്രവേശന ചടങ്ങുകളുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ‘ശ്രീകൃഷ്ണം’ എന്നാണ് വീടിന്റെ പേര്.