തന്റെ പെർഫ്യൂം ബ്രാൻഡ് ആയ ‘വശ്യഗന്ധി’ തൈലം നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു നൽകി ഉൽഘാടനം ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് നടിയും നർത്തകിയുമായ ഊർമിള ഉണ്ണി.
‘ഇന്ന് world perfume day. എന്റെ vashyagandhi തൈലം (പുതിയ product ) സുരേഷ് ഗോപി ക്കു നൽകി ഉത്ഘാടനം ചെയ്തു. എല്ലാവരുടെയും പ്രാർത്ഥന വേണം’.– സുരേഷ് ഗോപിക്ക് ‘വശ്യഗന്ധി’ തൈലം നൽകുന്നതിന്റെ വിഡിയോ പങ്കുവച്ച് ഊർമിള ഉണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
തിരുവല്ല ലക്ഷ്മിപുരം കൊട്ടാരത്തിലെ കൊച്ചപ്പൻ തമ്പുരാനാണ് ഊർമിള ഉണ്ണിയുടെ മുത്തശ്ശൻ. അദ്ദേഹം അമ്മൂമ്മയ്ക്ക് സമ്മാനിച്ചതാണ് ഈ സുഗന്ധക്കൂട്ട്. തലമുറ കൈമാറി അത് ഊർമിളയുടെ കയ്യിലെത്തിയപ്പോൾ ‘വശ്യഗന്ധി’ എന്ന ബ്രാൻഡായി മാറി.