നടൻ ശ്രീകുമാറിനെതിരെ സഹപ്രവർത്തകയായ നടി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതും പരാതിയുമായി മുന്നോട്ടു പോയതും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തിൽ ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ പറഞ്ഞതാണ് വൈറലാകുന്നത്.
‘‘അവരുടെ ഉദ്ദേശം എന്തായിരുന്നു എന്ന് കൃത്യമായി എനിക്കറിയാം. കുടുംബം തകർക്കുക, ഫീൽഡ് ഔട്ട് ആക്കുക എന്നൊക്കെയാണ് അവർ ഉദ്ദേശിച്ചത്. പക്ഷേ ഒന്നും നടന്നില്ല. ശ്രീകുമാറിനതിരെ പരാതി കൊടുത്തപ്പോൾ കട്ടക്ക് ഞാൻ കൂടെയുണ്ടാകും എന്ന് ഓർത്തില്ല. ഒരു വട്ടം അവർ രക്ഷപെടാൻ വേണ്ടി ഒരു കേസ് കൊടുത്തപ്പോൾ മീഡിയ ആഘോഷിച്ചു. സെന്റിമെന്റൽ അപ്രോച്ച് കിട്ടുന്നു, ധീരവനിത എന്നു പറയുന്നു, വലിയ അമ്മ എന്നു പറയുന്നു...ഇതു കൊള്ളാമല്ലോ എന്ന് അവർക്ക് തോന്നിക്കാണും. ഒന്നു ഡൗൺ ആയപ്പോളാണ് അടുത്ത കേസുമായി വരുന്നത്. പക്ഷേ അത് എടുത്തിട്ട സ്ഥലം മാറിപ്പോയി’’.– ഒരു യൂ ട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സ്നേഹ പറഞ്ഞു.