ഭർത്താവ് അനൂപും താനും വേർപിരിഞ്ഞു താമസിക്കുകയാണെന്ന വ്യാജ പ്രചരണങ്ങൾക്കു മറുപടിയുമായി നടി പ്രിയങ്ക.
അങ്ങനെ പറയുന്നവർ പറയട്ടെ. അവരുടെ വിഷമം തീർന്നോട്ടെ. ഞങ്ങൾ ഇപ്പോഴും ഒരുമിച്ച് തന്നെയാണ്. മോനുണ്ട്. അച്ഛനും അമ്മയുമുണ്ട്. സുഖമായി അവിടെ കഴിയുന്നു. റീൽസെടുക്കാനും കെട്ടിപ്പിടിച്ച് ഓടി നടക്കാനും ഭർത്താവിന് ഇഷ്ടമല്ല. പണ്ടും പുള്ളി അങ്ങനെയാണ്. അവരെ നിർബന്ധിച്ച് എടുക്കാൻ പറ്റുമോ. അനൂപ് പൊതുവെ ശാന്തനാണ്. ഞാനാണ് ബഹളം വെച്ച് നടക്കുന്നയാളെന്നും പറയുന്നവർ പറഞ്ഞോട്ടെയെന്നും പ്രിയങ്ക വ്യക്തമാക്കുന്നു.
അരൂരില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ഒരിക്കല്‍ പോലും ജയിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ലെന്നും പ്രിയങ്ക. എന്നാലും കുറച്ച് വോട്ടൊക്കെ വാങ്ങിച്ചെടുക്കാന്‍ സാധിച്ചു. തോറ്റെങ്കിലും അതില്‍ നിന്നെല്ലാം ചില കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും പ്രിയങ്ക.