അടുത്തിടെയാണ് ഒരു കാർ അപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരണപ്പെട്ടത്. ഷൈന്‍ ടോമിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബസമേതം ബാംഗ്ലൂരിലേക്കു പോകവേയായിരുന്നു ഈ ദാരുണസംഭവം. അപകടത്തിൽ ഷൈൻ ടോമിനും കാര്യമായ പരുക്കുകളുണ്ടായി.
ഇപ്പോഴിതാ, ഈ സംഭവവുമായി ബന്ധപ്പെട്ട് ഷൈൻ ടോമിന്റെ സ്ത്രീസുഹൃത്തും ഷൈൻ വിവാഹം കഴിക്കാനൊരുങ്ങിയയാളുമായ മോഡൽ തനൂജ പറഞ്ഞതാണ് ശ്രദ്ധനേടുന്നത്.
അപകടത്തെത്തുടർന്ന് ഷൈൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ പോയി കണ്ടിരുന്നുവെന്ന് തനൂജ പറയുന്നു. ‘‘ഷൈൻ ചേട്ടനെ ഞാൻ ആശുപത്രിയിൽ പോയി കണ്ടിരുന്നു. ഡാഡിയേയും പോയി കണ്ടു. കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. കുറച്ച് സമയം അവിടെ ഇരുന്നു. സംസാരിച്ചു. തിരിച്ചു പോന്നു. ചേട്ടന് ഇപ്പോൾ വന്ന മാറ്റം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. മാറ്റിയെടുക്കാൻ ഞാൻ കുറേ ട്രൈ ചെയ്തതാണ്. നല്ലൊരു തീരുമാനമാണ് ചേട്ടൻ ഇപ്പോൾ എടുത്തിട്ടുള്ളത്’’.– തനൂജ പറയുന്നു.
ഷൈനിന്റെയും തനൂജയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിഞ്ഞു.