നടൻ ബാലയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻഭാര്യ ഡോ.എലിസബത്ത് ഉദയൻ രംഗത്തെത്തിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു. മൂക്കിൽ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച തന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് എലിസബത്ത് ആരോപണങ്ങളുമായി രംഗത്തെത്തിയത്. താൻ മരിച്ചാൽ പൂർണ ഉത്തരവാദി ബാലയും കുടുംബവുമാണെന്നാണ് എലിസബത്ത് പറഞ്ഞത്. തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും എലിസബത്ത് ആരോപിക്കുന്നു. എന്നെ വിവാഹം കഴിച്ചിട്ടില്ലെന്നാണു പറയുന്നത്. ആളുകളുടെ മുന്നിൽ വച്ചു ഭാര്യയാണ് എന്നു പറഞ്ഞതും റിസപ്ഷനും അഭിമുഖങ്ങളും നടത്തിയതും എന്തിനാണെന്ന് അറിയില്ല. മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും എലിസബത്ത് ആരോപിക്കുന്നു.
ഇപ്പോഴിതാ, ആശുപത്രി കിടക്കയില്‍ നിന്നു ബാലയ്ക്കെതിരെ പുതിയ വിഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. തന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ഇതിനിടയിൽ കുറേ നാടകങ്ങൾ നടന്നെന്നും എലിസബത്ത് പറയുന്നു. ബാലയ്ക്ക് എതിരെയുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് അതെല്ലാം പുറത്തുവിടുമെന്നും എലിസബത്ത് പറയുന്നു.
ക്രിട്ടിക്കൽ കണ്ടീഷൻസ് മാറി വരികയാണെന്ന്. ഞാൻ ചത്താലും ആരും തിരിഞ്ഞ് നോക്കില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ തിരിഞ്ഞ് നോക്കിയവർക്ക് നന്ദി. ആശുപത്രിയിലായത് ഫേക്ക് ആണെന്ന് പറയുന്നവരുണ്ട്. കയ്യുടെ നീരു കണ്ടില്ലേ, ഇതു വ്യാജമാണെന്നു തോന്നുന്നുണ്ടോ ? ചാവാൻ റെഡിയായിട്ടുള്ള ആളോട് ഭീഷണി മുഴക്കിയാലും കളിയാക്കിയാലും വലിയ എഫക്ടില്ല. ഇതിന്റെ പേരിൽ എന്തു കേസ് വന്നാലും ജയിലിൽ കിടക്കാനാണേലും ഞാൻ റെഡിയാണ്. ഇപ്പോൾ ഈ വിഡിയോ ചെയ്തതാണ് തെറ്റെങ്കിൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാൻ തയാറാണെന്നും എലിസബത്ത്.