അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് ഓർമ്മക്കുറിപ്പുമായി സിനിമ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
‘ജീവിതത്തിൽ ഏറ്റവും വേദനയോടെ നിന്നപ്പോൾ കൈ പിടിച്ചു കയറ്റാൻ അന്ന് ഞങ്ങൾക്ക് ആലുവ എസ്പി ഓഫീസ് നിന്നും ഒരു വിളി വന്നു, അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് വി എസ് പറഞ്ഞിട്ട് വന്ന ആ വിളി കാരണം തിരിച്ചു കിട്ടിയത് ഞാനും അമ്മയും അച്ഛനും അടക്കം മൂന്ന് പേരുടെ ജീവിതമാണ് ഞാൻ എന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കാരണക്കാരനായ പ്രിയ സഖാവിന് വിട’.– എന്നാണ് വി.എസ്സിന്റെ ചിത്രം പങ്കുവച്ച് അഭിലാഷ് പിള്ള സോഷ്യല്‍ മീഡിയയിൽ കുറിച്ചത്.
നിരവധിയാളുകളാണ് അഭിലാഷിന്റെ പോസ്റ്റിനു താഴെ വി.എസ്സിന് അന്ത്യാഭിവാദ്യങ്ങളുമായി എത്തുന്നത്.