അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് സംവിധായകൻ അരുണ്‍ ഗോപി.
‘മനസ്സു കൊണ്ട് അത്രയേറെ ആരാധിച്ച മറ്റൊരു നേതാവില്ല!!! ഹൃദയത്തില്‍ മരണമില്ലാതെ എന്നും ഉണ്ടാകും!! വിട പറയുന്നില്ല സഖാവെ...!! ലാല്‍ സലാം!!’ എന്നാണ് വി.എസ്സിന്റെ ഒരു ചിത്രം പങ്കിട്ട് അദ്ദേഹം കുറിച്ചത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു വിഎസിന്റെ വിയോഗം. 101 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
വി.എസ്സിന്റെ നിര്യാണത്തില്‍ ഒരു ദിവസം പൊതു അവധിയോടു കൂടി മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണവും ഉണ്ടാകും. എല്ലാ മേഖലയിലുമുള്ള പ്രമുഖര്‍ വി.എസ്സിന് അന്ത്യാഞ്ജലി അർപ്പിച്ചിട്ടുണ്ട്.