ADVERTISEMENT

മലയാളത്തിന്റെ പ്രിയനടൻ ദിലീപിന്റെ മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ആരാധകർക്ക് പ്രിയങ്കരരാണ്. അടുത്തിടെ മെഡിക്കൽ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രാക്റ്റീസ് ചെയ്യുകയാണ്. അടുത്തിടെ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിൽ ‌മീനാക്ഷി പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇപ്പോഴിതാ, തന്റെ ഇളയ മകൾ മഹാലക്ഷ്മിയെക്കുറിച്ച് ദിലീപ് പങ്കുവച്ച രസകരമായ വിശേഷമാണ് ശ്രദ്ധനേടുന്നത്. ഇടയ്ക്ക് ഒരു ചടങ്ങിനെത്തിയപ്പോൾ, മീനാക്ഷിയുടെ എം.ബി.ബി.എസ് പഠനത്തെ കുറിച്ച് ചിലർ അന്വേഷിച്ചിരുന്നുവെന്നും, അതിന് മറുപടി പറയുമ്പോൾ, തന്റെ സ്കൂൾ കാര്യവും പറയണമെന്ന് മഹാലക്ഷ്മി ഉടന്‍ ആവശ്യപ്പെട്ടുവെന്നുമാണ് താരം പറയുന്നത്.

ADVERTISEMENT

‘‘മീനാക്ഷി ഇപ്പോൾ എം.ബി.ബി.എസ് കഴിഞ്ഞു, അവൾ പാസായി. ഇപ്പോൾ അവൾ ഹൌസ് സർജൻസി ചെയ്യുകയാണ് എന്നു ഞാൻ ആരോടോ പറയുകയായിരുന്നു. അപ്പോൾ മഹാലക്ഷ്മി എന്നെ തട്ടി വിളിച്ചു. എന്താണെന്നു ചോദിച്ചപ്പോൾ അവൾ പറയുകയാ, ‘ഞാൻ യു.കെ.ജി പാസ് ആയി എന്ന് അവരോടു പറ’ എന്ന്’.– ചിരിയോടെ ദിലീപ് പറഞ്ഞു.

ഒരു ഓൺലൈൻ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞത് ഇതിനോടകം വൈറലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT