ADVERTISEMENT

കല്യാണി പ്രിയദർശൻ, നസ്‌ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ‘ലോക: ചാപ്റ്റർ വൺ: ചന്ദ്ര’ ടീസർ എത്തി. ഡൊമിനിക് അരുൺ എഴുതി സംവിധാനം ചെയ്‌ത ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് നിർമാണം. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി ചിത്രത്തിൽ. ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങളിൽ എത്തും. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് ‘ലോക - ചാപ്റ്റർ വൺ: ചന്ദ്ര’.

ഛായാഗ്രഹണം – നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷനൽ തിരക്കഥ – ശാന്തി ബാലചന്ദ്രൻ, പ്രൊഡക്‌ഷൻ ഡിസൈനർ – ബംഗ്ലാൻ.

ADVERTISEMENT
ADVERTISEMENT