വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പമുളള മനോഹര ചിത്രം പങ്കുവച്ച് നടി ആശ ശരത്. ‘സ്വാതന്ത്ര്യം, സൗഹൃദം, ആഴമായ ബഹുമാനം എന്നിവയെല്ലാമായി സ്‌നേഹം മാറുമ്പോള്‍ - അത് നമ്മളാണ്. എന്നും നന്ദി. എന്റെ പ്രണയത്തിന് വിവാഹവാര്‍ഷിക ആശംസകള്‍’ എന്നാണ് ആശ ശരത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ആശയ്ക്കും ഭർത്താവ് ശരത്തിനും വിവാഹ വാർഷിക ആശംസകൾ നേരുന്നത്.