നടി രേവതി ശിവകുമാർ വിവാഹിതയായി. നന്ദു സുദർശനാണ് വരൻ. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.
‘കഥ പറയുമ്പോൾ’ സിനിമയിലൂടെ ശ്രദ്ധേയയായ രേവതി കോട്ടയം പൊൻകുന്നം ചിറക്കടവ് സ്വദേശിയാണ്.‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘കുസേല’നിലും രേവതി അഭിനയിച്ചിരുന്നു. ‘മകന്റെ അച്ഛൻ’ എന്ന ചിത്രത്തിലും ശ്രീനിവാസന്റെ മകളായി രേവതി എത്തി. ‘വടക്കൻ സെൽഫി’,‘വള്ളീം തെറ്റി പുള്ളീം തെറ്റി’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വള്ളീം തെറ്റി പുള്ളീം തെറ്റി’ സംവിധായകൻ റിഷി ശിവകുമാറിന്റെ സഹോദരിയാണ് രേവതി.