ADVERTISEMENT

‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’യുടെ ഭാഗമായതിന്റെ സന്തോഷം പങ്കുവച്ച് നടി ശിവകാമി ശ്യാമപ്രസാദ്. ചിത്രത്തില്‍ നസ്‌ലിന്റെ സണ്ണി എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ രൂപയെയാണ് ശിവകാമി അവതരിപ്പിച്ചത്. സംവിധായകന്‍ ശ്യാമപ്രസാദിന്റെ മകളാണ് ശിവകാമി.

‘കഴിഞ്ഞ വര്‍ഷം ഈ സമയത്താണ് ഒരു സ്വപ്‌നത്തിന്റെ ഭാഗമാകാന്‍ എന്നെ വിളിച്ചത്. ഇപ്പോള്‍ ഞാന്‍ ആ സ്വപ്‌നത്തില്‍ ജീവിക്കുന്നു. ആരെങ്കിലും എന്നെയൊന്ന് നുളളാമോ? ഈ മാന്ത്രിക ലോകത്തിന്റെ ഭാഗമാക്കിയതിന് ഡൊമനിക് അരുണിനോടും നിമിഷ് രവിയോടും ശാന്തി ബാലചന്ദ്രനോടും എന്നും കടപ്പെട്ടിരിക്കും. എന്നെ രൂപയാവാന്‍ വിളിച്ച ദീപക്കിനും വിവേക് അനിരുദ്ധിനും സ്‌നേഹാലിംഗനങ്ങള്‍.

ചെറുതും വലുതുമായ എല്ലാ വിജയങ്ങളിലും എന്നെ പ്രോത്സാഹിപ്പിച്ച പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് നന്ദി. നിങ്ങളുടെയെല്ലാം നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും ഒരുപാട് നന്ദി. അതെനിക്ക് എത്രമാത്രം വലുതാണെന്നോ’.– ശിവകാമി കുറിച്ചു.

ADVERTISEMENT
ADVERTISEMENT