ചർച്ചയായി നടി വീണ നായരുടെ സോഷ്യൽ മീഡിയ കുറിപ്പ്. താരത്തിന്റെ മുൻ പങ്കാളിയും നർത്തകനും ആർജെയുമായ അമൻ ഭൈമി വീണ്ടും വിവാഹിതനായതിനു പിന്നാലെയാണ് വീണ കുറിപ്പിട്ടത്.
‘നമ്മളെല്ലാവരും രണ്ട് ബിംബങ്ങളെയാണ് സ്നേഹിക്കുന്നത്. ഒന്ന്, മിഥ്യാബിംബം, മറ്റേത് നമ്മുടെ യഥാർത്ഥ സ്വത്വം. എന്റെ യഥാർത്ഥ സ്വത്വത്തിലേക്ക് ഞാൻ പടിപടിയായി നടന്നടുക്കുന്നു. ഞാൻ നിങ്ങളെയെല്ലാവരെയും സ്നേഹിക്കുന്നു. ‘ലോകഃ സമസ്തഃ സുഖിനോ ഭവന്തു’ എന്നാണ് വിഷാദമായ മുഖത്തോടെ യാത്രചെയ്യുന്ന തന്റെ വിഡിയോയ്ക്കൊപ്പം വീണ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് വീണ നായരുടെ മുൻ മുൻ ഭർത്താവ് അമൻ ഭൈമിയും റീബ റോയിയും വിവാഹിതരായത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.