ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
ഇപ്പോഴിതാ, വിവാഹവുമായി ബന്ധപ്പെട്ട് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് ആര്യ നൽകിയ മറുപടികളാണ് വൈറലാകുന്നത്.
കല്യാണത്തിന് ഒട്ടും പ്രതീക്ഷിക്കാത്ത എന്തെങ്കിലും കോളോ, ആശംസകളോ വന്നോ എന്ന ചോദ്യത്തിന്, ‘അതെ, വന്നു’ എന്ന് ആര്യ പറയുന്നു. മഞ്ജു വാരിയരുടെ കോളായിരുന്നു അത്. വിവാഹത്തിന്റെ തലേ ദിവസം മഞ്ജു ചേച്ചി വിളിച്ചു എന്നും, ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾക്ക് ആശംസകൾ അറിയിച്ചു എന്നും ആര്യ പറയുന്നു.
താലികെട്ടുമ്പോൾ ധരിച്ച സ്വർണ നിറത്തിലുള്ള സാരിയുടെ വില 190000 രൂപയാണെന്നു മറ്റൊരു ചോദ്യത്തിനുള്ള മറുപടിയായി ആര്യ പറഞ്ഞു. രണ്ടാം വിവാഹം പലർക്കും പ്രചോദനമാണെന്നൊരാൾ പറഞ്ഞപ്പോൾ, ദയവ് ചെയ്ത് ജീവിതം നൽകുന്ന അവസരങ്ങളെ ഇങ്ങനെ എണ്ണരുതെന്നായിരുന്നു ആര്യയുടെ മറുപടി. രണ്ടാം വിവാഹം എന്നില്ല, ഞങ്ങളുടേത് വിവാഹമാണ്, സാധാരണ വിവാഹം. ഒന്നാമത്തേത് രണ്ടാമത്തേത് എന്നില്ല എന്നും ആര്യ പറഞ്ഞു.
അതേ സമയം വിവാഹത്തിന് മുൻപ് സിബിൻ മോതിരം നൽകി പ്രൊപ്പോസ് ചെയ്ത വിഡിയോ ആര്യ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ് സിബിൻ ബെഞ്ചമിൻ ആര്യയെ പ്രൊപ്പോസ് ചെയ്തത്. അടുത്ത കൂട്ടുകാരും മകളും സാക്ഷിയായിരുന്നു. ആര്യ യെസ് പറയും മുമ്പ് മകള്‍ ഖുഷിയാണ് ഉച്ചത്തില്‍ യെസ് പറഞ്ഞത്. തന്നെ വിവാഹം ചെയ്യാമോ എന്നു സിബിൻ ചോദിച്ചപ്പോൾ ആര്യ മറുപടിയായി ‘അതെ’ എന്നു പറയുന്നതും വിഡിയോയിൽ കാണാം.