Monday 23 May 2022 10:51 AM IST : By സ്വന്തം ലേഖകൻ

‘പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക’: രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

hareesh

പീഡനക്കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു താരസംഘടനയിൽ തുടരുന്നതില്‍ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി.

തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ് താരസംഘടനയുടേത് എന്നാണ് ഹരീഷ് കുറിച്ചിരിക്കുന്നത്.

‘രാജ്യം പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും... പക്ഷേ മീറ്റിങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായ് പറ്റൂ. കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ടു പോവാൻ പറ്റില്ല....A.M.M.A ഡാ... സംഘടന.. ഡാ. .ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർതൃത്വമാണ്... ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്.. പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക.’–ഹരീഷ് പേരടി പറഞ്ഞു.