ADVERTISEMENT

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. മുൻപ്, അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ ആൽബം രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

സിജു വിൽസനാണ് ജഗന്റെ ആദ്യ ചിത്രത്തിലെ നായകൻ. ജോമി പുളിങ്കുന്നാണ്ഈ ചിത്രംനിർമ്മിക്കുന്നത്. ഇൻവസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ജോണറിലാണ് ചിത്രം. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. എസ്.ഐ. ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. സഞ്ജീവ് എസ്. തിരക്കഥ രചിച്ചിരിക്കുന്നു. ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം . എഡിറ്റിംഗ് - ക്രിസ്റ്റി സെബാസ്റ്റ്യൻ. കലാസംവിധാനം - ഡാനി മുസ്സരിസ്. ജൂൺ രണ്ടിന് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടക്കും. ജൂൺ 5 മുതൽ പാലക്കാട്ട് ചിത്രീകരണമാരംഭിക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT