Tuesday 03 September 2024 10:47 AM IST : By സ്വന്തം ലേഖകൻ

വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ സിനിമയിൽ ധ്യാന്‍ ശ്രീനിവാസന്‍ നായകന്‍

dhyan

സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഇടമുറപ്പിച്ച നിർമാണ കമ്പനി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേര്‍സ്, വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന പുതിയ ബാനറിൽ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രവുമായി എത്തുന്നു.

ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍ - രാഹുല്‍ ജി. എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ചമന്‍ ചാക്കോ എഡിറ്റിങ് നിര്‍വഹിക്കുന്നു. സംഗീതമൊരുക്കുന്നത് റമീസ് ആര്‍സീ. പ്രേം അക്കാട്ടു, ശ്രയാന്റി എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രാഹണം.