മകള്‍ അനുപല്ലവിക്കൊപ്പം പാട്ടു പാടുന്ന വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായകന്‍ ജി. വേണുഗോപാല്‍. ‘ഭ്രമരം’ സിനിമയിലെ ‘കുഴലൂതും പൂന്തെന്നലേ’ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് പാടുന്നത്. വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.
എന്തൊരു രസമാണ്, മനോഹരം... എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍. വേണുഗോപാലിന്റെ മകന്‍ അരവിന്ദും ഗായകനാണ്. സിനിമകളില്‍ പാടിയിട്ടുണ്ട്.