കാനഡയിലെ ട്രെയിനില്‍ തകർപ്പൻ നൃത്തവുമായി മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. തങ്കമകന്‍ എന്ന സിനിമയ്ക്കു വേണ്ടി ഇളയരാജ സംഗീതം നല്‍കിയ ‘വാ വാ പക്കം വാ’ എന്ന ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷനാണ് റിമി ചുവടു വയ്ക്കുന്നത്. കറുത്ത പാന്റും ഓവര്‍ കോട്ടും ധരിച്ച് ഹെഡ്‌ഫോണും വച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് റിമി.
‘ഹാമില്‍ടണിലേക്കുളള നീണ്ട യാത്ര, ഈ റീല്‍ എടുക്കുന്നതിനു മുന്‍പ് എല്ലാവരോടും സമ്മതം ചോദിച്ചു. അത് ഇല്ലാതെ ഇത് എന്തായാലും ഞാന്‍ ചെയ്യില്ല. അവരെല്ലാവരും സന്തോഷത്തിലായിരുന്നു. സന്തോഷം തരുന്ന ചെറിയ നിമിഷങ്ങള്‍ ആസ്വദിക്കുന്നു’ എന്ന കുറിപ്പോടെയാണ് റിമി വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇത് പൊളിച്ചു, സൂപ്പർ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുളള കമന്റുകള്‍.