ആദ്യത്തെ കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും. യാഴന്‍ ആര്‍ എന്നാണ് ഇരുവരും മകന് നൽകിയിരിക്കുന്ന പേര്. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
‘പ്രിയ മകനേ, നിന്റെ അച്ഛനും അമ്മയ്ക്കും സംഭ്രമം തോന്നുന്നു. ഞങ്ങളുടെ ജീവിതത്തിൽ ഒന്നിനെക്കുറിച്ചും കൂടുതൽ ഉറപ്പുകളുണ്ടായിരുന്നില്ല. നീ വളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുക’ എന്ന കുറിപ്പോടെയാണ് രഞ്ജിനി ചിത്രങ്ങൾ പങ്കുവച്ചത്.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയ്ക്കും രഞ്ജിനിക്കും കുഞ്ഞ് പിറന്നത്. 2012ലായിരുന്നു ഗോവിന്ദ് വസന്തയുടെയും രഞ്ജിനിയുടെയും വിവാഹം. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. 96 എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയതോടെ ഗോവിന്ദ് നിരവധി ആരാധകരെ നേടി.