Thursday 17 February 2022 11:22 AM IST

‘ആദ്യമൊക്കെ അതു കേള്‍ക്കുമ്പോള്‍ നെഞ്ചിലൊരു പടപടപ്പ് ആയിരുന്നു, പിന്നെ ശീലമായി’: കഷണ്ടിയെ അടയാളമാക്കിയ പ്രദീപ്

Unni Balachandran

Sub Editor

kottayam-pradeep-bald-s

കേരളം കൺതുറന്നത് ഒരു കണ്ണീർ വാർത്ത കേട്ടു കൊണ്ടാണ്. മലയാള സിനിമയിൽ ശുദ്ധ നർമത്തിന്റെ മേമ്പൊടി വിതറിയ കലാകാരൻ കോട്ടയം പ്രദീപിന്റെ വിയോഗ വാർത്തയാണ് നമ്മെ വേദനിപ്പിക്കുന്നത്. ഇനിയുമേറെ ചെയ്യാനും ചിരിപ്പിക്കാനും ബാക്കിയുണ്ടായിരുന്ന കലാകരനെ മരണം കവരുമ്പോൾ ആ ഓർമകളെ തിരികെ വിളിക്കുകയാണ് വനിത ഓൺലൈൻ. തന്റെ കഷണ്ടി സിനിമയിലും ജീവിതത്തിലും അടയാളമാക്കിയ കോട്ടയം പ്രദീപ് 2018 ജനുവരി ലക്കം വനിതയിലൂടെയാണ് വായനക്കാരുമായി സംവദിച്ചത്. കഷണ്ടിക്കാരുടെ ജീവിതത്തെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചു സരസമായി പറഞ്ഞ കോട്ടയം പ്രദീപിന്റെ ഓർമകൾ ഒരിക്കൽ കൂടി...

'ചെളിയില്ല... പേനില്ല... എണ്ണ ഒഴുക്കലില്ല... വിയർപ്പില്ല...’ അല്ല പ്രദീപേട്ടാ, സാധാരണ ‘ഫിെഷാണ്ട്, ചിക്കനൊണ്ട്..’ എന്ന മട്ടില്‍ ഉണ്ട്, ഉണ്ട് എന്നു പറയുന്നയാളല്ലേ... ഇപ്പൊ എന്നാ പറ്റി?’ േകാട്ടയം പ്രദീപ് ഒന്നു ചിരിച്ചിട്ടു പറഞ്ഞു, ‘അതിനിത് ഭക്ഷണത്തിന്റെ കഥയല്ല മോേന... തലമുടിയുടെ കഥയാ, ഒരു കഷണ്ടിക്കഥ.’ ‘ഏ? അതെന്തു കഥ?’ ‘അതൊക്കെ പറയാം. വന്നു ബസ്സിൽ കയറ്. നമുക്കു കുമാരനെല്ലൂരു വരെയാന്നു പോകാം....’

ബസ്സിനുള്ളിൽ കയറിയപ്പോള്‍ ഒരു രസത്തിന് എല്ലാവരുടേയും തലയൊന്നു ശ്രദ്ധിച്ചു. അവിെടയും കഷണ്ടിക്കാര്‍ പല തരം. മുന്നിൽ നിന്നു മുടി കയറി കഷണ്ടിയായവര്‍, വശങ്ങളിൽ നിന്നു െകാഴിഞ്ഞു െകാഴിഞ്ഞു കഷണ്ടിയായവര്‍,  ഉച്ചിയിൽ മാത്രം മുടി കൊഴിയുന്നവർ, മൊത്തം മുടിയില്ലാത്ത ഒന്നാന്തരം തിളങ്ങുന്ന കഷണ്ടിക്കാര്‍...

മുടിയെക്കുറിച്ചു െടന്‍ഷനില്ലാത്തവര്‍ ആരുമില്ല. ചുറ്റുമുള്ളവരെ സമയമെടുത്തു നോക്കിയാൽ തന്നെ, ഈ അങ്കലാപ്പുക ൾ നേരിട്ട് കണ്ടറിയാം. ചിലര്‍ മൊെെബല്‍ ക്യാമറയിലൂെട മുടി നോക്കി വിഷമിച്ചിരിക്കും. ചിലര്‍ ഇടയ്ക്കിടയ്ക്കു ചീപ്പെടുത്ത് ഉള്ള മുടി ചീകിയൊതുക്കും. കണ്ണാടിയുെട മുന്നിലെത്തിയാല്‍ ആദ്യം ശ്രദ്ധിക്കുന്നതു മുഖവും പിെന്ന, മുടിയുമാണ്.
‘എന്റെ കഷണ്ടിക്കഥ ഇരുപത്തിമൂന്നാം വയസ്സിൽ തുടങ്ങിയതാ. തല ഈ പരുവമായിട്ട് ഇപ്പോ പത്തു പന്ത്രണ്ട് വർഷമാകുന്നു. എനിക്കിതാ സുഖമായിട്ടു തോന്നിയിട്ടുള്ളത്.’ പ്രദീപ് അനുഭവങ്ങളിലേക്കു കടന്നു.

‘കണ്ടുമുട്ടുമ്പോള്‍ സുഖമാണോന്നു എല്ലാവരും ചോദിക്കും. ചിലര്‍ ചോദിക്കുന്നതു ‘മുടിയൊക്കെ പോയല്ലോ... എന്തു പറ്റി’ എന്നാണ്. ആദ്യമൊക്കെ ഇതു േകള്‍ക്കുമ്പോള്‍ ഒരു പടപടപ്പ് ഉണ്ടായിരുന്നു. ഇപ്പോ ശീലമായി.

േകാളജിൽ പഠിക്കുന്നവര്‍ക്കു മുടി െകാഴിയുന്നതോര്‍ത്തു ഭയങ്കര സങ്കടമാണ്. കഷണ്ടി തെളിഞ്ഞു തുടങ്ങുമ്പോള്‍ എല്ലാ ഉത്സാേഹാം പോകും. മുടി പോയാല്‍ സൗന്ദര്യം പോയി എന്നാണു ചിന്ത. ലോകത്തിലെ മഹാന്മാരുെട ചരിത്രം നോക്കിയാല്‍ കൂടുതലും കഷണ്ടിക്കാരാ. ഗാന്ധിജി, ഡാവിഞ്ചി, േടാള്‍സ്റ്റോയ്, െനഹ്റു, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍... എ ന്തിന്, ഈ പിള്ളാെരാക്കെ ആരാധിക്കുന്ന ഹള്‍ക്ക് േഹാഗൻ എന്ന ഗുസ്തിക്കാരന്‍ വരെ കഷണ്ടിയാ...

പക്ഷേ, കൗമാരത്തിലിതൊന്നും പറഞ്ഞാല്‍ ഏശില്ല. അവരു മുടി െകാഴിയാതിരിക്കാന്‍ എല്ലാ പണീം െചയ്യും. വഴിപാടു േനരും. അതിനിടയ്ക്ക് ആ എണ്ണ തേച്ചാ മതി,  ഈ എണ്ണ തേച്ചാ മതിയെന്നു പറഞ്ഞ്  ലോഫ്ലോർ വണ്ടി പിടിച്ച്  വേറെ കുറേപേർ എത്തും.’’

പക്ഷേ, പ്രദീപേട്ടാ... ഇപ്പൊ കാര്യം പഴയതു പോലൊന്നുമല്ല. മുടി എങ്ങനെ വേണേലും വെട്ടി കഷണ്ടി കവർ ചെയ്യാൻ ബാർബർ ഷോപ്പുകാര് ഫുള്‍ റെഡിയാന്നേ...’
‘കൊഴിഞ്ഞു തുടങ്ങുമ്പോള്‍ കവറു ചെയ്യാം. മുഴുവനും േപായി ഈ പരുവമായാലോ...’ സ്വന്തം തലയില്‍ തടവി പ്രദീപ് ഒന്നു ചിരിച്ചു.  

മുടി വെട്ടിക്കാന്‍ പോകുമ്പോൾ അമ്മ പറഞ്ഞു വിടുമായിരു ന്നു, ‘മോനേ... പറ്റയടിച്ചിട്ടു വരണേ...’ ഏതാണ്ട് െമാട്ടയടിച്ച പോല ഒരു നുള്ള് മുടി മാത്രം നിര്‍ത്തി ബാക്കി മുഴുവനും കളയുന്നതാണു പറ്റയടി. ഈ പറ്റയടിയാണ് കഷണ്ടി മറയ്ക്കാന്‍ ഇപ്പോൾ ബാര്‍ബര്‍ ഷോപ്പുകാര്‍ ഉപയോഗിക്കുന്നത്. െവറുെതയൊന്നു സ്കാന്‍ െചയ്തു നോക്കിയാല്‍ കടക്കാരനു മനസ്സിലാകും, ഏതു വഴിയാണ് മുടി െകാഴിഞ്ഞു കഷണ്ടി കയറിത്തുടങ്ങിയിരിക്കുന്നതെന്ന്. അവിടെ പറ്റവെട്ടി കഷണ്ടി അറിയാത്ത വിധം മിനുക്കു പണി െചയ്ത് ലെവലാക്കും. ചിലപ്പോള്‍ മൂന്നു വശവും പറ്റയടിച്ച് നടുവിലുള്ള മുടി മാത്രം അനക്കാതെ നിർത്തും.

മുടി െകാഴിഞ്ഞു തുടങ്ങിയവരുെട മുടി വെട്ടുമ്പോൾ പ്രധാനമായും ശ്രദ്ധിക്കുന്നത് മുടികയറലിന്റെ ‘എം േഷപ്പ്’ ഉ ണ്ടാക്കാനാണത്രേ. ‘എംേഷപ്പെന്നു’ കേട്ടു ഞെട്ടണ്ട. രണ്ടു വശങ്ങളിലൂടെയും മുടി കയറുമ്പോൾ പണ്ടൊക്ക നാട്ടിലുള്ളവ ർ കളിയാക്കി പറഞ്ഞിരുന്ന അതേ യോർക്കറാണ് ഇപ്പൊ ഫുൾടോസായി  മാറിയിരിക്കുന്ന എം ഷേപ്പ്. മുടി എത്രമാത്രം കേ റിപോകുന്നോ അത്രമാത്രം ട്രെൻഡി ആകുന്ന കാലമാണിത്. മുടി കയറിയതു മറയ്ക്കാതെ എം േഷപ്പ്  ആക്കി, പുറകിലുള്ള തലമുടി ചെറുതാക്കി നിലനിർത്തുന്നതാണ് തല സുന്ദരമാക്കുന്ന ലേറ്റസ്റ്റ് ബ്യൂട്ടിഷൻ ടെക്നിക്.



സിനിമയിലെ കഷണ്ടി

‘പ്രദീേപട്ടാ... സിനിമയിൽ എങ്ങനെയാ കഷണ്ടിക്കൊരു സ്ഥാനം..?’ ‘എന്റെ കഷണ്ടിയെ പറ്റി നല്ലതേ  സിനിമാക്കാർക്കിടയിൽ നിന്ന് പറഞ്ഞ് കേട്ടിട്ടുള്ളൂ. ചിന്തിച്ചു നോക്കിയാല്‍ തന്നെ സിനിമയിലെ കഷണ്ടിയെക്കുറിച്ചു കുേറ മനസ്സിലാകും.’ കഷണ്ടിയുള്ള ഒരു നായകനെ എഴുപതുകള്‍ വരെ നമ്മള്‍ സിനിമയില്‍ കണ്ടിട്ടില്ല. കഷണ്ടിയുള്ളവര്‍ നല്ല കറുത്തിരുണ്ട വിഗ് വച്ച് സുന്ദരക്കുട്ടപ്പന്മാരായി. ഹാസ്യനടന്മാരും  സ്വഭാവനടന്മാരും മാത്രം  കഷണ്ടിയുള്ളവരും. പക്ഷേ, അത് മാറിയത് ഒരു നായകന്റെ വരവോടെയാണ്.

bald-p1

അടൂർ ഗോപാലകൃഷ്ണന്‍റെ െകാടിയേറ്റത്തില്‍ േഗാപി നായകനാകുന്നതോെടയാണ് കഷണ്ടിയല്ല, അഭിനയമാണു കാര്യം എന്ന് തെളിയുന്നത്. നായക സങ്കൽപങ്ങളെ മുഴുവ നും വലിച്ചു കീറിയ േഗാപി മലയാള സിനിമയിൽ തിരക്കുള്ള നായകനായി. ഒരു നല്ല കഷണ്ടിക്കാരനായ െെവക്കം മുഹമ്മദ് ബഷീര്‍ വാഴ്ത്തിയ ‘കഷണ്ടി’യിലൂടെ പുരുഷ ലക്ഷണത്തിന്റെ സൗന്ദര്യം കാണിച്ചു തന്നു േഗാപി.



ഭരത്േഗാപിയുടെ മകന്‍ മുരളിേഗാപി തന്റെയൊരു ഫോട്ടോയും സ്റ്റാറ്റസും കൂടെയിട്ടാണ് സ്വന്തം കഷണ്ടിയെ ആ ഘോഷമാക്കുന്നത്. Experience is a comb that life gives you after you go bald. ‘ഒരു ആക്ടറെന്ന നിലയിൽ അച്ഛൻ ഒരിക്കലും അച്ഛന്റെ ലുക്സിൽ ബോതേർഡ് ആയിരുന്നില്ല.’ മുരളി ഗോപി പറയുന്നു.

"ഞാനും എന്റെ ലുക്സിൽ ബോതേർഡ് അല്ല, സിനിമയില്‍ ഒരു കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന എല്ലാം ചെയ്യുന്നയാളാണ് ആക്ടർ. ആ ക്യാരക്ടറിന് കഷണ്ടിയുണ്ടെങ്കിൽ അതു കാണിക്കും. വിഗ് വയ്ക്കണമെങ്കിൽ വയ്ക്കും. ആക്ടറിന്റെ  സൗന്ദര്യശാസ്ത്രം തീരുമാനിക്കുന്നത് കഥാപാത്രങ്ങളാണ്. ഒരു ഇമേജ് ബ്രേക്കറിനെയാണ് അഭിനേതാവെന്ന് പറയുന്നത്. എപ്പോഴും ഒരേ ഇമേജ് ആണെങ്കിൽ അയാൾ ആക്ടർ അല്ല. അതുകൊണ്ട് കഷണ്ടി ആവശ്യമുള്ളിടത്ത് കാണിക്കാം, ഇല്ലാത്തിടത്ത് കാണിക്കാതിരിക്കാം. വിഗ് വയ്ക്കുന്നതും വയ്ക്കാതിരിക്കുന്നതുമെല്ലാം  ഓരോരുത്തരുടേയും സൗന്ദര്യശാസ്ത്രപരമായ കാര്യങ്ങളാണ്. അ ത് ഒാരോ വ്യക്തികളിലും വ്യത്യസ്തമായിരിക്കും. ചിലർക്കു കഷണ്ടി മറയ്ക്കാനാണു താൽപര്യം. ചിലര്‍ക്കു പ്രദര്‍ശിപ്പിക്കാനും.

എന്റെ ഇഷ്ടത്തിന് നടക്കുക എന്നതാണ് എന്റെ രീതി. ഒരു ആക്ടർ എന്ന നിലയിൽ നിൽക്കുമ്പോഴാണ് പലപ്പോഴും ഫിഗറിനെക്കുറിച്ച് ചിന്തിക്കാറുള്ളത്. വ്യക്തിപരമായി, അനാവശ്യ അലട്ടലുകൾ ഒന്നുമില്ല. ഓരോ സമയത്തും, ഓരോ സ്റ്റൈൽ. അച്ഛന്റെ കഷണ്ടിയാണ് ഏറ്റവും രസമുള്ളതായി തോ ന്നിയിട്ടുള്ളത്. യൂൾ ബ്രിന്നർ എന്ന സ്വിസ് ആക്ടറിന്റെ കഷണ്ടി‌യും ഏറെ ഭംഗിയുളളതാണ്. ഫഹദ് ഫാസിലിന്‍റെ കഷണ്ടി നല്ല രസമല്ലേ. എല്ലാ ആളുകള്‍ക്കും അവരുടേതായ ഭംഗിയുണ്ട്, കഷണ്ടിയുണ്ടെങ്കിലും ഇല്ലെങ്കിലും." മുരളി ഗോപി പറയുന്നു.

bald-p2

യൂ ടൂ ലേഡീസ്

സത്യം പറഞ്ഞാല്‍ ഫഹദ് ഫാസിലിനോട് നന്ദി പറയുന്ന ഒരുപാട് ആണുങ്ങളുണ്ട് നാട്ടിൽ. ഫഹദിന്റെ വരവോടെയാണ് കഷണ്ടി വീണ്ടും പ്രതാപത്തിന്റെ മുടി ചൂടിയത്. നാട്ടിലെ െപണ്‍കുട്ടികള്‍ക്കിടയിൽ കഷണ്ടിയോടുള്ള പിണക്കം ഇത്തിരി കുറഞ്ഞു. കഷണ്ടിയല്ലേ ട്രെൻഡ് എന്ന മട്ടിൽ പ്രിയതമന്റെ തലയഴകിനെക്കുറിച്ച് സുന്ദരികൾ വാചാലരായി തുടങ്ങി.
മുടി ഇത്തിരി കുറഞ്ഞെങ്കിലെന്താ നല്ല ആറ്റിറ്റ്യൂഡല്ലേ? കഷണ്ടിയുള്ളവർ കുറച്ചു കൂടെ സ്ട്രെയ്റ്റ് ഫോര്‍േവഡും ഒറിജിനലുമാണെന്നാ എനിക്കു തോന്നുന്നത്!!’ എന്നൊക്കെ െപണ്‍പിള്ളേർ പറയുന്നത് കേട്ടാൽ ബ്യൂട്ടീഷ്യന്‍മാരും വിഗ് നിര്‍മാതാക്കളും ഒക്കെ ഞെട്ടിപ്പോകും!!

കാരണം അന്വേഷിക്കുമ്പോഴല്ലെ  ഇതിന്റെയൊക്കെ സയൻസ് മനസ്സിലാകുന്നത്. ഭക്ഷണരീതി, പിരിമുറുക്കം നിറഞ്ഞ ജീവിതം, അന്തരീക്ഷ മലീനീകരണം, മുടിയില്‍ പുരട്ടുന്ന രാസവസ്തുക്കള്‍ നിറഞ്ഞ ക്രീമുകൾ, കുളിക്കുന്ന െവള്ളത്തിലെ രാസവസ്തുക്കളുടെ അളവ് തുടങ്ങിയവയൊക്കെ മുടി െകാഴിയാനും കഷണ്ടി വർധിക്കാനും കാരണമാകുന്നുെവന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ പ്രവണത ഇനിയും കൂടാനാണ് സാധ്യത. ഇങ്ങനെ കഷണ്ടിക്കാര്‍ കൂടി സ്റ്റാന്റഡ് ഔട്ട് ചെയ്യാത്തവിധം എല്ലാവരിലും ഇതുണ്ടാകുമ്പോള്‍ പിന്നെ എന്തു വ്യത്യാസമെന്നാണ് സ്ത്രീപക്ഷം ചോദിക്കുന്നത്?

കഷണ്ടി സഹിക്കും, പക്ഷേ.. കള്ളം!

ഒരു ചെറുപ്പക്കാരന്റെ കഥ. മുടി െകാഴിഞ്ഞു തുടങ്ങിയപ്പോൾ അയാള്‍ െെതലങ്ങള്‍ പുരട്ടി നോക്കി. ഫലിച്ചില്ല. മരുന്നു കഴിച്ചു. എന്നിട്ടും ഗുണമില്ല. ഒടുവില്‍ ഒരു സൂപ്പര്‍ വിഗ് സംഘടിപ്പിച്ചു. മുടിയല്ലെന്ന് പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കില്ല. കല്യാണാലോചനകൾ തുടങ്ങി. ഇഷ്ടപ്പെട്ട ഒരു ആ ലോചന മുന്നോട്ടു പോയി. വിവാഹനിശ്ചയവും കഴിഞ്ഞു. പിന്നീടൊരു ദിവസമാണ് പെൺകുട്ടിയോട് മുടി വയ്പ്പാണെന്ന് തുറന്നു പറയുന്നത്.

െപണ്‍കുട്ടിക്കത് അത് തീരെ അംഗീകരിക്കാനായില്ല. കഷണ്ടിയായിരുന്നെങ്കിൽ പോലും ഇത്ര പ്രശ്നമില്ലായിരുന്നു എന്നു പറഞ്ഞ് അവൾ പൊട്ടിത്തെറിച്ചു. ‘എന്നെ പറ്റിച്ചതു പോലെയാണു തോന്നിയത്. നിശ്ചയത്തിനു മുന്‍പു പറഞ്ഞിരുന്നെങ്കില്‍ കുഴപ്പമില്ല. ഇത് അയാളുെട സത്യസന്ധതയില്ലായ്മയാണ് തെളിയിക്കുന്നത്’ എന്നൊക്കെയായിരുന്നു ആ െപണ്‍കുട്ടിയു െട വാദങ്ങള്‍.

‘കഷണ്ടി അങ്ങനെ ഒളിപ്പിച്ചു കൊണ്ടു നടക്കേണ്ട സാധനമൊന്നുമല്ല.’ എന്നു പറഞ്ഞ് പ്രദീപ് ചിരിക്കുന്നു. ‘എന്നോടെല്ലാരും പറയും, പ്രദീപിന് മുടിയില്ലേലും, ഒരു ഇണക്കമുണ്ടെന്ന്. ഷേപ്പൊത്ത കഷണ്ടിയുടെ സൗന്ദര്യമാണ് എനിക്കുള്ളതെന്നു ഞാൻ വിശ്വസിക്കുന്നു.’ പ്രദീപ് വീണ്ടും ചിരിച്ചു.

കഷണ്ടിയുള്ളവര്‍ ചിന്തകര്‍

pc.indd

കഷണ്ടിയെക്കുറിച്ച് ആരും പറയാത്ത  ഒരു വിശേഷമാണ് പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജ് പകര്‍ന്നു തന്നത്. ‘തലയ്ക്കകത്തു ബുദ്ധിയുണ്ടേൽ, അതു പ്രവര്‍ത്തിക്കുന്നുണ്ടേല്‍, മുടി േപാകും.ബുദ്ധിയില്ലാത്തവന്മാരുടെ തലയില്‍ മുടി തിങ്ങി നിറഞ്ഞ് ഇരുന്നോളും. ബുദ്ധി പ്രവർത്തിക്കുമ്പോള്‍ തല ചൂടാകും. ഈ ചൂടു കാരണം മുടി െകാഴിയും. ഒന്നും മിണ്ടാത്ത പൊട്ടൻമാര്‍ക്ക് ഇതൊന്നും പ്രശ്നമല്ല. തല പുകഞ്ഞ് പത്രത്തിന്‍റെ എഡിറ്റോറിയൽ കാര്യങ്ങള്‍ തീരു മാനിക്കുന്ന പത്രാധിപന്മാരെ നോക്കിക്കോ, മുഴുവനും കഷണ്ടിയായിരിക്കും.
മുൻ സ്പീക്കർ എ.പി. കുര്യന്റെ കഷണ്ടി എനിക്കു ഭയങ്കര ഇഷ്ടമായിരുന്നു. ഒരു പാടുപോലുമില്ലാത്ത സുന്ദരന്‍ കഷണ്ടി. നല്ല രസമായിരുന്നു അതു കാണാൻ. കഷണ്ടിക്ക് ഒരന്തസുണ്ട്, ആഢ്യത്തമുണ്ട്. ഒരു കാലത്ത് പുരുഷലക്ഷണവുമായിരുന്നു. ഞാനിതു വരെ വിഗ്ഗിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. അതു വച്ചാൽ നമുക്കുള്ള ഐഡന്റിറ്റി നഷ്ടപ്പെടും. ആവശ്യത്തിന് മുടിയൊക്കെയുണ്ടെന്നു വിശ്വസിക്കുന്നയാളാ ഞാൻ. ഇതു മതി, കണ്ടമാനം ഉണ്ടെങ്കിൽ അതും ബുദ്ധിമുട്ടാകും.’

ബസ്സ് കുമാരനെല്ലൂരെത്തി.‘േദ.. ഞാൻ ഇറങ്ങിയേക്കുവാ.’എന്നു പറഞ്ഞ് എഴുന്നേല്‍ക്കുന്നതിനിടയില്‍ പ്രദീപ് ഒരു ഉപദേശം കൂടി തന്നു. ‘മുടിയൊന്നും ഇപ്പഴൊരു പ്രശ്നമേ അല്ല. കേട്ടിട്ടില്ലേ, ലുക്കിൽ അല്ല വർക്കിലാണ് കാര്യം.’’

പാരമ്പര്യം തന്നെ  പ്രധാന കാരണം

എന്തുെകാണ്ടാണു ചിലര്‍ക്കു മാത്രം ഇരുപതു കഴിയുമ്പോ േഴ മുടി െകാഴിഞ്ഞു കഷണ്ടിയാകുന്നത്. ചിലര്‍ക്ക് എണ്‍പതിലും നല്ല ഉള്ളുള്ള മുടി നിറയുന്നത്. േഡാക്ടര്‍മാര്‍ ന ല്‍കുന്ന ചില വിശദീരണങ്ങളുണ്ട്. മുടി കൊഴിയാനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. മുടി കൊഴിയുന്ന പാറ്റേൺ പോലും പാരമ്പര്യത്തിൽ നി ന്ന് ഉണ്ടാകുന്നതാണ്. ആൻഡ്രജൻ ഹോർമോൺ ഹെ യർ ഫോളിക്കിൾസിൽ പ്രവർത്തിക്കുമ്പോളാണ് മുടി കൊ ഴിഞ്ഞു പോകുന്നത്. മുടി പൊഴിച്ചിൽ എല്ലാവരിലുണ്ട്. ദി വസം 50–100 മുടി വരെ കൊഴിയും. അത്രയും തന്നെ വ ള രുകയും ചെയ്യും. എന്നാൽ കഷണ്ടിസാധ്യതയുള്ളവരില്‍  മുടി പിന്നീടു വളരില്ല. മുടിയുടെ വളർച്ചയ്ക്ക് മൂന്ന്  സ്റ്റേജു കളുണ്ട്. അനാജെൻ, കറ്റാജെൻ, ഫിലോജെൻ എന്നിവയാണത്. ഇതിൽ കറ്റാജെനറ്റിക് സ്റ്റേജിലാണ് കൂടുതൽ മുടി കൊഴിയുന്നത്.

ഹെൽമെറ്റും തൊപ്പിയും ഒക്കെ വച്ചാൽ മുടി പോകും എന്നു പറയുന്നതില്‍ ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല. ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ മുടി െകാഴിയാറുണ്ട്. പ ക്ഷേ, ഈ മുടിെകാഴിച്ചില്‍ മരുന്ന് ഉപയോഗിക്കുന്ന സമയത്തു മാത്രമേ ഉണ്ടാകൂ. മരുന്നുപയോഗം അവസാനിക്കുന്നതോെട  മുടി വളരും. സൈഡ് ഇഫക്ട് കുറഞ്ഞ മരുന്നുകള്‍ ലഭ്യമായതോെട ഇത്തരം മുടികൊഴിച്ചിലും കുറഞ്ഞിട്ടുണ്ട്.       

ചെറുപ്പത്തിലും  മധ്യവയസ്സിലും  ആത്മവിശ്വാസവുമായി ബന്ധപ്പെട്ടാണ് കഷണ്ടി വില്ലനായി മാറുന്നത്. തന്‍റെ സൗന്ദര്യം പോകുമോ, മറ്റുള്ളവര്‍ കളിയാക്കുമോ, കല്യാണക്കമ്പോളത്തില്‍ ഡിമാൻഡ് കുറയുമോ തുടങ്ങിയ ചിന്തകൾ അവരെ അലട്ടും. കഷണ്ടിയെക്കുറിച്ചു െപണ്‍കുട്ടികള്‍ക്കിടയില്‍ വന്ന ചി ന്താഗതിയുെട മാറ്റം െകാണ്ടുതന്നെ ഈ പ്രശ്നം വളരെ കു റഞ്ഞിട്ടുണ്ട്. മുടിക്ക് ഡിമാൻഡ് ഇല്ലാതാകുമ്പോൾ കഷണ്ടിയുള്ളതും  ഇല്ലാത്തതും പ്രശ്നമാകില്ലല്ലോ. പെണ്ണുങ്ങൾക്കു പ്രശ്നമില്ലെങ്കില്‍ പിന്നെ ആണുങ്ങൾക്ക് എന്തു പേടി.