അച്ഛൻ വിജയകുമാർ മേനോനെക്കുറിച്ച് സുപ്രിയ മേനോൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ചിരുന്നു. 2021ലാണ് വിജയകുമാർ മേനോൻ അന്തരിച്ചത്. മാസങ്ങൾക്കു മുമ്പ് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലും സുപ്രിയ അച്ഛനെക്കുറിച്ച് മനസു തുറന്ന് സംസാരിച്ചിരുന്നു. അച്ഛൻ ജീവിതത്തിൽ നൽകിയ നിറമുള്ള ഓർമകളെക്കുറിച്ച് സുപ്രിയ പങ്കുവച്ച വാക്കുകൾ...
ആഹ്ലാദങ്ങളുടെ ആ രാവ്
അച്ഛനെക്കുറിച്ചോര്‍ത്താല്‍ ഇപ്പോഴും കണ്ണ് നിറയും. പക്ഷേ, ഒാര്‍ക്കാതിരിക്കാനുമാവില്ല. എെന്‍റ ഒരാഗ്രഹങ്ങള്‍ക്കും അച്ഛന്‍ എതിരു നിന്നിട്ടില്ല. ഇഷ്ടപ്പെട്ട േകാഴ്സും േജാലിയും തിരഞ്ഞെടുക്കുന്നതില്‍, പങ്കാളിയെ തീരുമാനിക്കുന്നതില്‍ ഒന്നും. ഞങ്ങള്‍ അത്ര സാധാരണക്കാരായാണു ജീവിച്ചത്. എനിക്കറിയുന്ന പൃഥ്വിയും അങ്ങനെ തന്നെയാണ്. റജിസ്റ്റർ മാര്യേജാണ് ഞങ്ങളാദ്യം പ്ലാൻ ചെയ്തത്. പിന്നീട് വളരെ സ്വകാര്യമായ ചടങ്ങാക്കി മാറ്റാൻ തീരുമാനിച്ചു. അതുകൊണ്ടാണ് രഹസ്യ സ്വഭാവം വന്നത്.
പക്ഷേ, വിവരം പുറത്തറിഞ്ഞതോടെ പത്രക്കാർ പലരും വീട്ടിൽ അന്വേഷിച്ച് വരാൻ തുടങ്ങി. അച്ഛന് ഭയങ്കര ടെൻഷന്‍. ഒന്നും പുറത്തു കാണിക്കുന്നില്ല എന്നേയുള്ളൂ. മുംബൈയിൽ നിന്നു വന്ന കൂട്ടുകാരും അവിടെ ഉണ്ടായിരുന്നു.
ടെൻഷൻ മാറ്റാൻ അവിെട പാട്ടു വച്ചു. അച്ഛന് ഡാൻസ് ചെയ്യാൻ നല്ല ഇഷ്ടമാണ്. ഞാനും അച്ഛനും കൂടി ചുവടു വച്ചു. അച്ഛന്‍റെ കളിയും ചിരിയും ഒക്കെ െപട്ടെന്നു തിരിച്ചു വന്നു. മറക്കില്ല ആ നിമിഷങ്ങള്‍. കഴിഞ്ഞ വർഷം അച്ഛനെ നഷ്ടപ്പെട്ടു. ഇപ്പോഴും ആ നഷ്ടവുമായി പൊരുത്തപ്പെടാൻ പറ്റുന്നില്ല.
വിജയം എന്ന വാക്കിനെ ഇപ്പോൾ എങ്ങനെയാണ് കാണുന്നത്?
ആ വാക്കിനെ ഒാരോ വ്യക്തിയും ഒാരോ രീതിയിലാണു കാണുന്നത്. എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള സിനിമകളും സീരീസുകളും നിർമിക്കാനാകണം. അതിൽ ക്യാമറയ്ക്കു മുന്നിലും പിന്നിലും സ്ത്രീ കൂട്ടായ്മകളുണ്ടാകണം. എനിക്കൊപ്പം എത്ര സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരാനായി എന്നതാണു നിർമാതാവ് എന്ന നിലയില്‍ വിജയമായി പരിഗണിക്കുന്നത്.
ഇപ്പോഴും സിനിമയില്‍ സ്ത്രീപ്രാതിനിധ്യമൊക്കെയുണ്ട്. എന്നാൽ സ്ത്രീ എന്ന രീതിയിൽ എത്രത്തോളം ‘ശബ്ദം ഉയരുന്നുണ്ട്’ എന്നു നോക്കൂ. തീരുമാനം എടുക്കേണ്ട പല സ്ഥലങ്ങളിലും പുരുഷന്മാരാണുള്ളത്. ‘നയൻ’ ഷൂട്ട് ചെയ്യുന്ന സമയം. മണാലിയിൽ രാത്രിയിലാണ് ഷൂട്ട്. സെറ്റിൽ ഞാനുൾപ്പടെയുള്ള സ്ത്രീകളുണ്ട്. വന്യജീവികൾ വരെയുള്ള സ്ഥലമാണ്. ഒന്നു വാഷ്റൂമിൽ പോകണമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടേണ്ട അവസ്ഥ. ഇതു തിരിച്ചറിഞ്ഞ് ആദ്യമേ പോർട്ടബിൾ ടോയ്‍ലെറ്റ് വേണമെന്നു പറഞ്ഞിരുന്നു. പക്ഷേ, ഫോറസ്റ്റ് അധികൃതര്‍ അനുമതി നിഷേധിച്ചു. അനുമതി തരേണ്ട സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നെങ്കിൽ ഒരുപക്ഷേ, അങ്ങനെ സംഭവിക്കില്ലായിരുന്നു.
ഒറ്റയടിക്കു മാറ്റം വരുത്താൻ പറ്റിയെന്നു വരില്ല. സ്ത്രീകൾ വേണം എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പേരെ എടുക്കാനുമാകില്ല. എങ്കിലും സിനിമയുടെ എല്ലാ മേഖലയിലും സ്ത്രീകൾ കൂടുതലായി വരണം. അവർക്ക് തീരുമാനം എടുക്കാനുള്ള സ്ഥാനങ്ങൾ കിട്ടണം. എല്ലാ ജോലിയും പോലെ സിനിമയും സുരക്ഷിതമാണെന്ന തിരിച്ചറിവ് സ്ത്രീകൾക്കുണ്ടാകണം. ആലി ജേണലിസ്റ്റാകുമോ സിനിമയിലെത്തുമോ എന്നൊന്നും അറിയില്ല. എങ്കിലും അവ ൾ വളർന്നു വരുമ്പോഴേക്കും ഈ ഇൻഡസ്ട്രി മാറും എന്നു തന്നെയാണു വിശ്വാസം.