Tuesday 22 June 2021 03:31 PM IST : By സ്വന്തം ലേഖകൻ

കനം കുറഞ്ഞ പൂവുകൾകൊണ്ട് തൂവൽ പോലെയൊരു ബൊക്കെ; ഒറിജിനലിനെ വെല്ലുന്ന കളിമൺ പൂക്കളുമായി അന്നു ജോർജ്

flddd33234

കനം കുറഞ്ഞ പൂവുകൾകൊണ്ട് തൂവൽ പോലെയൊരു ബൊക്കെ വിവാഹ ദിവസം കയ്യിൽ പിടിക്കുമ്പോൾ കിട്ടുന്ന കംഫർട്ടിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി ചിന്തിച്ചോളൂ. ഒറിജിനലിനെ വെല്ലുന്ന കളിമൺ പൂക്കളുമായി അന്നു തയാറായി കഴിഞ്ഞു. ബോറടി മാറ്റാൻ തുടങ്ങിയ ഹോബി വലിയൊരു ബിസിനസ് സംരംഭമായി വളർന്നതിന്റെ ത്രില്ലിലാണ് അന്നു ജോർജ് എന്ന കൊച്ചിക്കാരി.

വ്യത്യസ്തമാകണമെന്ന ചിന്ത

‘‘ഭംഗിയുള്ളതും കൂടുതൽ കാലം നിലനിൽക്കുന്നതുമായ പൂക്കളുണ്ടാക്കണം എന്ന ആ ലോചനയിൽ നിന്നാണ് എയർ‌ ഡ്രൈ ക്ലേയിലേക്ക് എത്തുന്നത്. ഏഴു കൊല്ലമായി ക്രാഫ്റ്റ് ചെയ്യുന്നു. വിവാഹം കഴിഞ്ഞ് സൗദിയിലായിരിക്കുന്ന സമയത്ത് ഒരു കസിൻ കളിമണ്ണുകൊണ്ട് ക്രാഫ്റ്റ് െചയ്യുന്നതു കണ്ടു. അതിൽ ഇഷ്ടം കയറിയിട്ടാണ് യൂട്യൂബിൽ കയറി ഇ തിൽ എന്തെല്ലാം വ്യത്യസ്തതകളുണ്ട് എന്ന് സെർച്ച് ചെയ്തു നോക്കിയത്. യൂട്യൂബ് നോക്കി പഠിച്ചതെല്ലാം ചേർത്ത് ക്രിസ്മസിന് സൗദിയിലൊരു സെയിൽ നടത്തി. അതിനു ശേഷം ഒരു എക്സിബിഷൻ കൂടി ചെയ്തു.  ആളുകൾ നല്ല അഭിപ്രായങ്ങൾ പറഞ്ഞതോടെ കോൺഫിഡൻസായി. അങ്ങനെ സോഷ്യൽ മീഡിയയിൽ ‘Eticraft’ എന്നൊരു പേജ് തുടങ്ങി.

IMG_7198

മൂന്നാമത്തെ കു‍ഞ്ഞ് ആയതോടെ ഞങ്ങൾ നാട്ടിൽ കൊച്ചിയിൽ സെറ്റിലായി. ആ സമയത്താണ് ഭർത്താവിന്റെ അമ്മ വഴി ഒരു വിവാഹ ബൊക്കെയുടെ ഓർഡർ വരുന്നത്. നമ്മൾ സ്നേഹിക്കുന്നവർ ഏറ്റവും സന്തോഷിക്കുന്ന മുഹൂർത്തത്തിൽ നമ്മുടെയൊരു കയ്യൊപ്പ് നൽകാൻ കഴി‍ഞ്ഞാൽ അതിൽപ്പരം സന്തോഷം വേറെന്താണ്?

കളിമണ്ണ്കൊണ്ട് പൂക്കൾ ചെയ്യാനായിരുന്നു ഏറ്റവും ഇഷ്ടം. ആ ധൈര്യത്തിൽ ആ ബൊക്കെ ഏറ്റെടുത്തു. ഡ്രൈ ഫ്ലവേഴ്സ്, പ്ലാസ്റ്റിക്, റബർ... ഇവ കൊണ്ടുള്ള പൂക്കളേ അന്നൊക്കെ ബൊക്കെയിൽ ഉപയോഗിക്കാറുള്ളൂ. അവയിലെല്ലാം ചില നിശ്ചിത നിറങ്ങളേ കിട്ടൂ. ഒരേ നിറത്തിന്റെ ഒരായിരം ഷേഡ്സ് കിട്ടാൻ എയർ‌ ഡ്രൈ ക്ലേ സഹായിക്കും. ഇത് ബൊക്കേകൾക്ക് വ്യത്യസ്തത നൽകി.

ക്രിസ്മസ് ഡെക്കറേഷൻസ്, വിവാഹത്തിന് മന്ത്രകോടി വയ്ക്കാനുള്ള ട്രേ, റിങ് ബോക്സ്, ആദ്യകുർബാന മെഴുകുതിരികൾ, മുടിയിൽ വ യ്ക്കാൻ ക്രൗൺ, ബാപ്റ്റിസം ബാസ്കറ്റ്സ്, പാ ർട്ടി ഡെക്കോർ, സ്കൾപ്ചർ പെയിന്റിങ് തുടങ്ങിയവയെല്ലാം ചെയ്യുന്നുണ്ട്.

മരവും ചെമ്പും കൊണ്ടാണ് പെട്ടികൾ നിർമിക്കുന്നത്. അതിനു മുകളിലായി അലങ്കാരപ്പണികൾ ചെയ്യുകയാണ് പതിവ്. 4000 രൂപ മുതലാണ് മന്ത്രകോടി ട്രേയുടെ വില. റിങ് ബോക്സുകൾ 2000 രൂപയിൽ തുടങ്ങും.

IMG_7147

എന്റെ അപ്പ ജോർജ് മാത്യുവിന്റെ ഫാക്ടറിയില്‍ നിന്നാണ് ചെമ്പിന്റെ പെട്ടികൾ നിർമിക്കുന്നത്. അമ്മ  ജെസി ക്രോഷേ തുന്നലും എംബ്രോയ്ഡറിയുമെല്ലാം ചെയ്യുന്നത് ചെറുപ്പം മുതലേ കാണാറുണ്ട്. അതൊരു വലിയ പ്രചോദനമാണ്.  ഹാൻഡ്മെയ്ഡ് വുഡ് ബോക്സുകൾ ചെയ്തു തരുന്നത് ഭർത്താവ് മാത്യു ഫാൻസിസ് ആണ്. മക്കളായ ഫ്രാൻസിസ്, ആൻ, ജോർജ് എന്നിവരാണ് എന്റെ വിജയത്തിന് പിന്നിൽ.’’

MY OWN WAY

∙ മറ്റുള്ളവർ ചെയ്ത് കണ്ടിട്ടുള്ള വർക്കുകളുടെ ഛായ എന്റെ പീസുകളിൽ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും

∙ കസ്റ്റമേഴ്സ് ആവശ്യപ്പെടുന്ന ഏത് സൈസും നിറവും അതുപോലെ ചെയ്തു കൊടുക്കും.

∙ ഒരു മാസം മുൻപേ വർക് എടുക്കും. അവസാന നിമിഷം തിരക്കിട്ട് ചെയ്യാറില്ല.

IMG_7080