Tuesday 22 June 2021 03:40 PM IST

‘അപകടം അതുമല്ലെങ്കിൽ മരണം’: സ്വസ്ഥത നശിപ്പിക്കുന്ന പ്രവചനങ്ങൾക്കു പിന്നിൽ

Hari Pathanapuram

hariiiii

വളരെ സങ്കടത്തോടെയാണ് ഈ കത്ത് അയയ്ക്കുന്നത്. മകന്റെ ജോലിക്കാര്യവുമായി ബന്ധപ്പെ ട്ട് ജോത്സ്യനെ കാണാൻ പോയി. അദ്ദേ ഹം എവിടെയോ പോകാൻ തിരക്കിട്ടു നിൽക്കുകയായിരുന്നു. ഞങ്ങളുടെ വീ ട്ടിൽ എത്രപേർ ഉണ്ടെന്നു ചോദിച്ചു. ‘അഞ്ച്’ എന്ന് ഞാനുത്തരം പറഞ്ഞു.

‘ആ അഞ്ചുപേരിൽ രണ്ടു പേർക്ക് അപകടമോ, മരണമോ സംഭവിക്കാം’. ജാതകം പോലും നോക്കാതെയാണ് ഈ പ്രവചനം നടത്തിയത്. അന്നു മുത ൽ എന്റെ സ്വസ്ഥത നശിച്ചു. ഉറങ്ങാൻ പോലും കഴിയുന്നില്ല. അദ്ദേഹം പറഞ്ഞ പരിഹാര പൂജകളെല്ലാം ചെയ്തു. എ ങ്കിലും സമാധാനമില്ല.

രാമചന്ദ്രൻ, കൊട്ടാരക്കര

ജ്യോതിഷം ‘പ്രവചന’മല്ല എന്ന് ആദ്യമേ മനസ്സിലാക്കുക. ഇപ്രകാരം സംഭവിക്കും എന്ന് ആർക്കും പറയാൻ കഴിയില്ല. സൂചനകളും സാധ്യതകളും മാത്രമേ പറയാൻ കഴിയുകയുള്ളൂ. മുൻകരുതലുകൾ എടുത്താൽ മാറ്റാൻ കഴിയുന്ന സൂചനകൾ.

അതിന് ജ്യോതിഷപരമായ ഓരോ നിയമങ്ങൾ ഉണ്ട്. അതിന് ജനന വിവരങ്ങളും ജനന സ്ഥലവും പോലുള്ള പ്രാഥമിക വിവരങ്ങൾ അറിഞ്ഞിരിക്കണം. അതൊന്നും ചോദിക്കാതെയാണ് അഞ്ചിൽ രണ്ടാൾ മരിക്കുകയോ അപകടം ഉണ്ടാകുകയോ െചയ്യും എന്ന് അദ്ദേഹം പറഞ്ഞത്.

ഈ തരത്തിൽ മരണമോ അപകടമോ പ്രളയമോ ഭൂകമ്പമോ അഗ്നിബാധയോ യുദ്ധമോ രോഗമോ ഒക്കെ ഒരു വർഷത്തിനുള്ളിൽ വരും എന്ന് പ്രവചിക്കാം. ഇതൊന്നും നടന്നില്ലെങ്കി ൽ ആരും ശ്രദ്ധിക്കില്ല. നടന്നാൽ പ്രശസ്തി കിട്ടുകയും ചെയ്യും.

നിങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ വാഹ നാപകടം സംഭവിക്കും എന്ന് പ്രവചിക്കുന്ന ആൾ സുരക്ഷിതനാണ്. കാരണം ചെറിയ അ പകടം നടന്നാൽ പോലും അദ്ദേഹത്തിന്റെ മ ഹത്വം നമ്മൾ വാഴ്ത്തും. അപകടം നടന്നില്ലെങ്കിൽ നമ്മുടെ ശ്രദ്ധ കൊണ്ടോ പ്രാർഥന കൊണ്ടോ ആണ് അപകടം ഒഴിഞ്ഞതു പോയത് എന്ന് നമ്മൾ വിശ്വസിക്കും.

നിങ്ങളോട് ആ ജ്യോത്സ്യൻ നടത്തിയതും ഇത്തരത്തിലുള്ള പ്രവചനമാണ്. ഇനി പ്രവചനം തന്നത് സത്യമെങ്കിൽ അഞ്ചു പേരിൽ ര ണ്ടാൾ എന്നതിനു പകരം കൃത്യമായി ആരെന്നു പറയാൻ കഴിയില്ലേ. അതുകൊണ്ട് ഈ കാര്യത്തിൽ ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ല. മകന്റെ ജാതക വിവരങ്ങൾ ഈ കത്തിൽ ഉൾപ്പെടുത്താത്തതിനാൽ മകന്റെ ജോലിയുടെ കാര്യം മറുപടിയിൽ പറയാൻ കഴിയില്ല.

mrg

മധ്യമ രജ്ജുവിന് പരിഹാരം ഉണ്ടോ?

നക്ഷത്ര പൊരുത്തത്തിനു പുറമെ, ജാതക ചേർച്ചയും ഒത്തു വരുമ്പോഴാണ് വിവാഹ പൊരുത്തം ഉത്തമം എന്നു പറയുന്നത്. പ്രഥമ ദൃഷ്ട്യാ പൊരുത്തമുണ്ടോ എന്നു നോക്കുന്ന ചില നിയമങ്ങളും ജ്യോതിഷത്തിലുണ്ട്. അ ത്തരത്തിലൊന്നാണ് ‘മധ്യമ രജ്ജു.’

അശ്വതി മുതൽ 27 നക്ഷത്രങ്ങളെ മൂന്നു വി രലുകളിലായി എണ്ണുമ്പോൾ ഒരേ വിരലിൽ വ രുന്ന നക്ഷത്രങ്ങളെയാണ് രജ്ജു എന്നു പ റയുന്നത്. ഇതിൽ ആദ്യ വിരലിൽ വരുന്നത് പ്രഥമ രജ്ജുവും നടുവിരലിൽ വരുന്നത് മധ്യമ രജ്ജുവും, മൂന്നാമത്തെ വിരലിൽ വരുന്നത് അന്തിമ രജ്ജുവും ആണ്.

നടുവിരലിൽ വരുന്ന 9 നക്ഷത്രങ്ങളെയാണ് മധ്യമ രജ്ജു എന്നു പറയുന്നത്. ഭരണി, മ കയിരം, പൂയം, പൂരം, ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളാ ണവ. ഈ നക്ഷത്രങ്ങളിൽ ഉള്ളവർ പരസ്പരം വിവാഹിതരാകുന്നത് ഉത്തമമല്ല എന്നാണ് ജ്യോതിഷ നിയമങ്ങളിൽ പറയുന്നത്. എല്ലാ കാര്യങ്ങൾക്കും ആദ്യം തടസ്സങ്ങൾ സംഭവിക്കുക, ദമ്പതിമാർ തമ്മിൽ കലഹം ഉണ്ടാകുക ഇവയാണ് മധ്യമ രജ്ജുവിന്റെ ദോഷ ഫല ങ്ങൾ പറയുന്നത്.

ഈ നക്ഷത്രങ്ങൾ വരന്റെയും വധുവിന്റെയും ആയി വന്നാലും നക്ഷത്രങ്ങളുടെ ഒരേ നാഴികയിൽ ഇരുവരും ജനിച്ചാൽ മാത്രമേ ദോഷമാകൂ എന്നും അഭിപ്രായമുണ്ട്.

അഥവാ മധ്യമ രജ്ജു നക്ഷത്രത്തിൽ പെട്ടവർ തമ്മിൽ വിവാഹിതരായാൽ അതിനുള്ള പരിഹാരവും ജ്യോതിഷത്തിൽ പറയുന്നുണ്ട്.

ദമ്പതികളുടെ ജന്മദിനത്തിൽ ക്ഷേത്രത്തിലോ അഗതി മന്ദിരങ്ങളിലോ അന്നദാ നം നടത്തുകയും അവരോടൊപ്പം ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുകയും ചെയ്യുക.